സൗദിയിൽ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പിൻവലിച്ചു

  • 06/03/2022


റിയാദ്: സൗദി അറേബ്യയിലെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പിൻവലിച്ചു. തുറസായ സ്ഥലങ്ങളില്‍ മാസ്‍ക് ധാരണവും സാമൂഹിക അകലം പാലനവും ഒഴിവാക്കി. എന്നാല്‍ അടച്ചിട്ട റൂമുകൾക്കകത്ത് മാസ്‍ക് ധരിക്കണം. 

കൊവിഡ് വാക്സിൻ ഡോസുകൾ പൂർത്തിയാക്കാത്തവർ സൗദിയിലേക്ക് പ്രവേശിക്കുമ്പോഴുള്ള ഹോട്ടല്‍, ഹോം ക്വാറന്റീനുകൾ ഒഴിവാക്കി. രാജ്യത്തേക്ക് പ്രവേശിക്കാൻ  നെഗറ്റീവ് പി.സി.ആർ അല്ലെങ്കില്‍ ആന്റിജൻ പരിശോധന ഫലവും  ഇനി ആവശ്യമില്ല. മക്കയിലെ മസ്ജിദുൽ ഹറം, മദീനയിലെ മസ്ജിദുന്നബവി എന്നിവിടങ്ങളിലും രാജ്യത്തെ മറ്റു പള്ളികളിലും സാമൂഹിക അകലം പാലിക്കൽ ഒഴിവാക്കി.

എന്നാൽ ഇവിടങ്ങളിൽ മാസ്‍ക് ധരിക്കേണ്ടത് നിർബന്ധമാണ്. ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവുകള്‍ ഇതിനോടകം നിലവില്‍ വന്നു. രാജ്യത്തേത്ത് സന്ദര്‍ശക വിസകളില്‍ വരുന്നവര്‍ കൊവിഡ് രോഗ ബാധിതരായാല്‍ അതിന്റെ ചികിത്സയ്‍ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.

Related News