യാത്രക്കാർക്ക് ക്വാറന്റീൻ ചാർജ് തിരിച്ചുനൽകണമെന്ന് വിമാന കമ്പനികളോട് സൗദി സിവിൽ ഏവിയേഷൻ

  • 06/03/2022



റിയാദ്: സൗദി അറേബ്യയിലേക്ക് വരുന്ന യാത്രക്കാരിൽ നിന്ന് ക്വാറന്റീൻ പാക്കേജ് സഹിതമുള്ള ടിക്കറ്റ് നിരക്ക് ഈടാക്കിയ എയര്‍ലൈന്‍ കമ്പനികള്‍ ക്വാറന്റൈന്‍ പണം തിരിച്ചുനല്‍കണമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആവശ്യപ്പെട്ടു. എല്ലാ കമ്പനികളും ഈ നിര്‍ദേശം പാലിക്കണമെന്നും വ്യവസ്ഥ ലംഘിച്ചാല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഇന്നലെയാണ് സൗദിയിലേക്ക് വരുന്നവര്‍ക്കുള്ള ഹോം ക്വാറന്റീനും ഹോട്ടല്‍ ക്വാറന്റീനും ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. കൊവിഡ് രോഗം നിയന്ത്രണ വിധേയമായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സൗദിയിലേക്ക് വരുന്നവര്‍ ആന്റിജന്‍ ടെസ്റ്റോ പിസിആര്‍ പരിശോധനയോ നടത്തേണ്ടതില്ല. 

സന്ദര്‍ശക വിസയിലെത്തുന്നവര്‍ സൗദിയിലുള്ള സമയത്ത് കോവിഡ് ബാധിച്ചാല്‍ ചികിത്സക്കാവശ്യമായ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരിക്കണം. നേരത്തെ പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയതെല്ലാം പിന്‍വലിച്ചതായും അതോറിറ്റി അറിയിച്ചു.

Related News