സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്

  • 06/03/2022


റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട പൊടിക്കാറ്റ് വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റില്‍ റിയാദ് മേഖലയില്‍ 182 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ഇവയെല്ലാം ചെറിയ അപകടങ്ങളായിരുന്നുവെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

അടുത്ത ചൊവ്വാഴ്‍ച വരെ പൊടിക്കാറ്റ് തുടരുമെന്നാണ് ഇപ്പോഴത്തെ മുന്നറിയിപ്പ്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും. റിയാദ്, കിഴക്കന്‍ പ്രവിശ്യ, നജ്‍റാന്‍, അസീര്‍, അല്‍ ബാഹ, മക്ക, മദീന എന്നിവിടങ്ങളില്‍ തിങ്കളാഴ്‍ച വരെ പൊടിക്കാറ്റുണ്ടാകും. അല്‍ ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യവിടങ്ങളില്‍ ചൊവ്വാഴ്‍ച വരെ ഇത് നിലനില്‍ക്കാനും സാധ്യതയുണ്ട്. തബൂക്ക്, അല്‍ ജൌഫ്, ഹായില്‍. വടക്കന്‍ അതിര്‍ത്തി പ്രവിശ്യ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും പൊടിക്കാറ്റ് അടിക്കുക.

Related News