റിയാദിൽ രാത്രിയിലെ കെട്ടിട നിര്‍മ്മാണവും പൊളിക്കുന്ന ജോലികളും നിരോധിച്ചു

  • 07/03/2022


റിയാദ്: രാത്രിയിലെ കെട്ടിട നിര്‍മ്മാണവും പൊളിക്കുന്ന ജോലികളും റിയാദ് മുനിസിപ്പാലിറ്റി നിരോധിച്ചു. മഗ്രിബ് നമസ്‌കാര ശേഷം രാവിലെ ഏഴ് വരെയാണ് റിയാദ് മുനിസിപ്പാലിറ്റി പരിധിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പൊളിക്കുന്നതിനും നിരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. 

നിയമലംഘനം നടത്തുന്നവര്‍ക്ക് കനത്ത പിഴയുണ്ടാകുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. രാത്രിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പൊളിക്കുന്ന ജോലികള്‍ക്കുമുള്ള നിരോധനം താമസ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസവും ശാന്തതയും ഉണ്ടാകുന്നതിനാണ്. നിയമലംഘകര്‍ക്ക് പതിനായിരം റിയാല്‍ പിഴയുണ്ടാകുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.

Related News