സൗദിയില്‍ ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട 81 പേരെ വധശിക്ഷക്ക് വിധേയരാക്കി

  • 13/03/2022


റിയാദ്: സൗദിയില്‍ 81 പേരെ വധശിക്ഷക്ക് വിധേയരാക്കി. ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇവരെയെല്ലാം വധശിക്ഷക്ക് വിധേയരാക്കിയതെന്ന് സൗദി ആഭ്യന്തര അറിയിച്ചു. വധശിക്ഷ നല്‍കിയവരില്‍ 37 സൗദി സ്വദേശികളും 44 വിദേശികളും ഉള്‍പ്പെടും. വിദേശികളില്‍ ഏഴ് യമന്‍ പൗടരന്മാരും ഒരു സിറിയന്‍ പൗരനും ഉള്‍പ്പെടും.

ഐഎസ്, അല്‍ ഖാഇദ തുടങ്ങിയ ഭീകര സംഘടകളിലെ അംഗങ്ങളാണ് ശിക്ഷിക്കപ്പെട്ടവരെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. നിരപരാധികളായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകല്‍, പീഡനം, കൊലപ്പെടുത്തല്‍, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടാവരാണ് ഇവര്‍.

സര്‍ക്കാര്‍ ജീവനക്കാര്‍, സാമ്പത്തിക കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമാക്കി ആക്രമണം നടത്തിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കുകയും ശരീരം വികൃതമാക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്കുനേരെ ആക്രമണം നടത്തി. രാജ്യത്തേക്ക് ആയുധങ്ങളും ബോംബുകളും ഒളിച്ചുകടത്താന്‍ ശ്രമിച്ചു തുടങ്ങിയവ ഇവരുടെ പേരിൽ ചുമത്തിയ കുറ്റങ്ങളാണ്.

Related News