നിയമങ്ങൾ ലംഘിച്ച 120 ലേബർ ക്യാമ്പുകൾ ജിദ്ദ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി

  • 14/03/2022


റിയാദ്: ആളുകൾ കൂട്ടമായി താമസിക്കുന്ന കേന്ദ്രങ്ങൾക്ക് നിശ്ചയിച്ച നിയമങ്ങൾ ലംഘിച്ച 120 ലേബർ ക്യാമ്പുകൾ ജിദ്ദ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. നിയമവ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ നടത്തിയ പരിശോധക്കിടയിലാണ് ഇത്രയും താമസസ്ഥലങ്ങൾ അടച്ചുപൂട്ടിയത്. 

ജിദ്ദ ഗവർണറേറ്റിന്‍റെ സഹകരണത്തോടെ മുനിസിപ്പാലിറ്റി 630 പരിശോധന സന്ദർശനങ്ങൾ ഇതുവരെ നടത്തി. അടച്ചുപൂട്ടൽ ശിക്ഷയിലേക്ക് കടക്കാത്ത നിരവധി താമസ കേന്ദ്രങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്‍തിട്ടുണ്ട്. നിയമലംഘനം നടത്തി തൊഴിലാളികളെ താമസിപ്പിക്കുന്ന സ്ഥാപനങ്ങൾ പിഴ ഇല്ലാതിരിക്കാൻ എത്രയും വേഗം പദവികൾ ശരിയാക്കണമെന്നും മുനിസിപ്പാലിറ്റി അധികൃതർ ആവശ്യപ്പെട്ടു. 

മുനിസിപ്പൽ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ ലേബർ ക്യാമ്പുകളിൽ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താനുന്നള്ള പരിശോധന തുടരും. അതോടൊപ്പം പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണെന്നും മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.

Related News