സൗദിയിൽ നാലിടങ്ങളിൽ ഹൂതി വിമതരുടെ ആക്രമണം

  • 20/03/2022



റിയാദ്: സൗദിയിൽ നാലിടങ്ങളിൽ ഹൂതി വിമതരുടെ ആക്രമണം. ജിസാനിൽ അരാംകോ ജീവനക്കാരുടെ താമസയിടം, ജാനുബ് നഗരത്തിലെ വൈദ്യുതി കേന്ദ്രം, ഖാമിസ് മുഷൈത്തിലെ ഗ്യാസ് സ്റ്റേഷൻ, അൽ ഷഖീക്കിലെ ശുദ്ധജലോൽപ്പാദന കേന്ദ്രം എന്നിവിടങ്ങളാണ് ആക്രമിക്കപ്പെട്ടതെന്നു സൗദി പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും കാറുകളും വീടുകളും തകർന്നതായും സൗദി സഖ്യസേന അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകൾ, ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ചാണു ഹൂതികൾ ആക്രമണം നടത്തിയതെന്നാണു റിപ്പോർട്ടിൽ പറയുന്നത്. ജിസാനിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടു ഹൂതികൾ അയച്ച ബാലിസ്റ്റിക് മിസൈൽ തടഞ്ഞു നശിപ്പിച്ചതായി സൗദി സഖ്യസേന വ്യക്തമാക്കി.

Related News