സൗദിയിൽ ബിനാമി ബിസിനസ് സംരംഭങ്ങള്‍ കണ്ടെത്താനുള്ള വ്യാപക പരിശോധന

  • 10/04/2022



റിയാദ്: സൗദി അറേബ്യയില്‍ ബിനാമി ബിസിനസ് സംരംഭങ്ങള്‍ കണ്ടെത്താനുള്ള വ്യാപക പരിശോധന തുടരുന്നു. കഴിഞ്ഞ മാസം 4,844 വ്യാപാര സ്ഥാപനങ്ങളിലാണ് വാണിജ്യ മന്ത്രാലയത്തിലെ പരിശോധനാ സംഘങ്ങള്‍ എത്തിയത്. 20 സര്‍ക്കാര്‍ വകുപ്പുകളുടെ സംയുക്ത സംഘമാണ് ബിനാമി ബിസിനസ് കണ്ടെത്താനുള്ള പരിശോധന നടത്തുന്നത്.

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിയുള്ള ഡാറ്റാ അനാലിസിസ് രീതി ഉള്‍പ്പെടെ പരിശോധനയ്‍ക്കായി ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ നടത്തുന്ന ഡാറ്റാ അനാലിസിസ് പരിശോധനയില്‍ ബിനാമി ബിസിനസാണെന്ന് സംശയം തോന്നുന്ന സ്ഥാപനങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ പരിശോധന നടത്തുകയാണ് ചെയ്യുന്നത്. 

പരിശോധനകളില്‍ വ്യാപാരം നടത്തുന്നത് ബിനാമിയാണെന്ന് കണ്ടെത്തിയ സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ക്കെതിരെ കേസെടുക്കുകയും ഇവ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്‍തു.

Related News