കല കുവൈറ്റ് “എന്റെ കൃഷി 2021-22 “ വിജയികളെ പ്രഖ്യാപിച്ചു

  • 13/04/2022


കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളിലെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക സംസ്കാരം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കല കുവൈറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ കുവൈറ്റ്‌ മലയാളികളുടെ ജനകീയ പരിപാടിയായ 
 "എന്റെ കൃഷി 2021 - 22 " കാര്‍ഷിക മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. 

അബുഹലീഫ മേഖലയിൽ നിന്നുള്ള ജയകുമാർ "കർഷകശ്രീ" (ഒന്നാം സ്ഥാനം) പുരസ്‌കാരവും, "കർഷക പ്രതിഭ" (രണ്ടാം സ്ഥാനം) പുരസ്‌കാരം അബ്ബാസിയ മേഖലയിൽ നിന്നുള്ള രാജൻ ലോപ്പസും , "കർഷക മിത്ര" (മൂന്നാം സ്ഥാനം) പുരസ്‌കാരം അബ്ബാസിയ മേഖലയിൽ നിന്നുള്ള അൻസൺ പത്രോസും നേടി. കല കുവൈറ്റിന്റെ 4 മേഖലകളിൽ നിന്നായി 19 പേർക്കുള്ള പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. 

അഞ്ഞൂറോളം (500) മൽസരാർഥികളാണു നവംബർ മുതൽ മാർച്ച് വരെ 5 മാസക്കാലം ഫ്ളാറ്റുകളിലും, ബാൽക്കണികളിലും, ലഭിച്ച സ്ഥലങ്ങളിലും കൃഷി ചെയ്ത് ഈ മത്സരത്തിൽ പങ്കാളികളായത്. കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിദ്ധ്യം, കാര്‍ഷിക ഇനങ്ങള്‍ ഒരുക്കിയിരിക്കുന്ന രീതി, അനുവര്‍ത്തിക്കുന്ന കൃഷി രീതികള്‍, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികള്‍ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം എന്നിവ മാനദണ്ഡമാക്കിയാണ് വിജയികളെ തിരഞ്ഞെടുത്തത്. 

ഫഹാഹീൽ മേഖലയിൽ നിന്ന് സജി ജോർജ് , ജയൻ വർഗീസ് ,സുനിൽ സണ്ണി ,ഷിജു സിൽമോൻ ,ജെയിൻ കുര്യൻ അബുഹലീഫ മേഖലയിൽ നിന്ന് രാജൻ തോട്ടത്തിൽ ,സുരേഷ് ബാബു ,അഷ്‌റഫ് ,അലക്സ് സി ചാണ്ടി ,സ്റ്റീഫൻ സാൽമിയ മേഖലയിൽ നിന്ന് ഷൈബു കരുൺ,ബേബി തോമസ് ,ഷിനി ,ജസ്റ്റിൻ അബ്ബാസിയ മേഖലയിൽ നിന്ന് സന്തോഷ് എം ബി,ലിബു ടൈറ്റസ് ,സന്തോഷ് ,ജിവിൻ &ബിനീഷ് ,ജിനോ ഫിലിപ്പ് എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി. 

വിജയികൾക്ക് എല്ലാവിധ ആശംസകളും,അഭിനന്ദനങ്ങളും അറിയിക്കുന്നതായി കല കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ശൈമേഷ് , ജനറൽ സെക്രട്ടറി ജെ സജി എന്നിവർ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News