മലപ്പുറം ജില്ലാ അസോസിയേഷൻ ഓഫ് കുവൈറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

  • 14/04/2022



"മലപ്പുറം ജില്ലാ അസോസിയേഷൻ ഓഫ്  കുവൈറ്റ് ( MAK)"2022 ഏപ്രിൽ  1-ന് നടന്ന വാർഷിക പൊതുയോഗത്തിൽ 2022-2023 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

നിലവിലെ MAK പ്രസിഡന്റ് ശ്രീ വാസുദേവൻ മമ്പാടിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ലീഗൽ അഡ്വൈസർ അഡ്വ മുഹമ്മദ് ബഷീർ , അഡ്വൈസറി ബോർഡ് അംഗം അനസ് തയ്യിൽ എന്നവർ പ്രസീഡിയം നിയന്ത്രിച്ചു.

പൊതു തിരഞ്ഞെടുപ്പിൽ ഏകസ്വരത്തിൽ അഡ്വ .മുഹമ്മദ് ബഷീർ പ്രസിഡന്റ് , നസീർ കാരംകുളങ്ങര ജനറൽ സെക്രട്ടറി , ഹാപ്പി അമൽ ട്രഷറർ ആയും ഉള്ള 9 അംഗ സമിതിയേയും 2022 - 23 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഓൺലൈൻ ആയി നടന്ന വനിതാവേദി ജനറൽ ബോഡി യോഗത്തിൽ സലീന റിയാസ് വനിതാവേദി ചെയർപേഴ്സൺ ,അനു അഭിലാഷ് സെക്രട്ടറി ,ഷൈല മാർട്ടിൻ ട്രഷറർ ആയും പുതിയ സംഘടനാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സംഘടനയുടെ മുഖ്യ രക്ഷാധികാരിയായി ഷറഫുദ്ധീൻ കണ്ണേത് , രക്ഷാധികാരികളായി വാസുദേവൻ മമ്പാട് , അനസ് തയ്യിൽ  ,  ലീഗൽ അഡ്വൈസർ ആയി അഡ്വ ജംഷാദ് കള്ളിയിൽ എന്നിവരെയും തിരഞ്ഞെടുത്തു.

വാർഷിക പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അനീഷ് കരാട്ടും , വരവ് ചെലവ് കണക്കു ട്രഷറർ അഭിലാഷ് കളരിക്കലും അവതരിപ്പിച്ചു.  
പ്രസ്തുത യോഗത്തിൽ കോവിഡ് കാലഘട്ടത്തിൽ സംഘടനക്കുവേണ്ടി ഏറ്റവ്വും ആത്മാർത്ഥമായി പ്രവർത്തിച്ച കോവിഡ് മുന്നണിപോരാളികളെ ആദരിക്കുകയും ചെയ്തു.

വളരെ വിപുലമായ രീതിയിൽ നടന്ന തുടർ ചർച്ചകൾക്കൊടുവിൽ പുതുതായി തിരെഞ്ഞെടുത്ത ട്രഷറർ ഹാപ്പി അമൽ  നന്ദി രേഖപ്പെടുത്തി യോഗം അവസാനിച്ചു.

*പുതിയ ഭരണസാരഥ്യം.*
1- പ്രസിഡന്റ് : അഡ്വ മുഹമ്മദ് ബഷീർ
2- വൈസ് പ്രസിഡന്റ് : ജോൺ ദേവസ്സ്യ
3- വൈസ് പ്രസിഡന്റ് :സുഭാഷ് മാറഞ്ചേരി
4- ജനറൽ സെക്രട്ടറി : നസീർ കാരംകുളങ്ങര
5- സെക്രട്ടറി : അനീഷ് കരാട്ട്
6- ജോയന്റ് സെക്രട്ടറി : ഷാജഹാൻ പാലാറ
7- ജോയന്റ് സെക്രട്ടറി : സലീം നിലമ്പൂർ
8- ട്രഷറർ : ഹാപ്പി അമൽ
9- ജോയിന്റ് ട്രഷറർ : ഇല്യാസ് പാഴൂർ

വനിതാവേദി 

ചെയർപേഴ്സൺ : സലീന റിയാസ് 
വൈസ് ചെയർപേഴ്സൺ : ജീന ജോൺ 
സെക്രട്ടറി - അനു അഭിലാഷ് 
ട്രഷറർ - ഷൈല മാർട്ടിൻ 
ജോയിന്റ് ട്രഷറർ - റാണി വാസുദേവൻ 
ജോയിന്റ് ട്രഷറർ - ഷംന സുനീർ 
ജോയിന്റ് സെക്രട്ടറി - ഭവ്യ അനീഷ് എന്നിവരെയും തിരഞ്ഞെടുത്തു

Related News