കുവൈത്ത് എലത്തൂർ അസോസിയേഷൻ ഇഫ്താർ സംഗമം 2022

  • 18/04/2022


കുവൈറ്റ് സിറ്റി : കുവൈറ്റ് എലത്തൂർ അസോസിയേഷന്റെ ഈ വർഷത്തെ ഇഫ്താർ സംഗമം ഏപ്രിൽ 15  വെള്ളിയാഴ്ച്ച ഹവല്ലി പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. മർവാൻ യാക്കൂബിൻറെ ഖിറാഅത്തോട് കൂടി ആരംഭിച്ച ഇഫ്താർ സംഗമം വൈസ്  പ്രസിഡന്റ്  യാക്കൂബ് എലത്തൂർ അധ്യക്ഷ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി നാസർ എം കെ സ്വാഗതവും പറഞ്ഞു. 

ചടങ്ങിൽ കുവൈറ്റ് എലത്തൂർ അസോസിയേഷൻ മുഖ്യ രക്ഷാധികാരി  ഇ കെ റസാഖ് ഹാജി, ഇഫ്ത്താർ കമ്മിറ്റി കൺവീനർ റഫീഖ് എൻ ,  ട്രെഷറർ റിഹാബ് എൻ, എക്സിക്യൂട്ടീവ് മെമ്പർമാരായ അർഷദ് എൻ, ഇബ്രാഹിം ടി ടി , ആഷിഖ് എൻ ആർ, ഹബീബ് ഇ, ആലി കുഞ്ഞി കെ എം , സിദ്ധിഖ് പി, സബീബ് മൊയ്‌തീൻ , അസീസ് എം ,ആരിഫ് എൻ ആർ, മുഹമ്മദ് ഷെരീഫ്‌, ഫൈസൽ എൻ, മുനീർ മക്കാരി, നസീർ ഇ, ഷാഫി എൻ, ഹാഫിസ് എം , ഫാഹിസ് എം , പർവേസ് , ഉനൈസ് എൻ, ബഷീർ എൻ, മുഹമ്മദ് ഇക്ബാൽ, ഷമീൻ എൻ  എന്നിവർ പങ്കെടുത്തു.കുവൈത്തിലെ പ്രമുഖ പ്രഭാഷകൻ അഷറഫ് എകരൂൽ റമദാൻ പ്രഭാഷണം നടത്തി. 

അസോസിയേഷന്റെ ചാരിറ്റി മേഖലയിലെ പ്രവർത്തനങ്ങളെ കുറിച്ചു  സെക്രെട്ടറി വിശദീകരിച്ചു. 23 വർഷത്തെ പ്രവാസ ജീവിതം  നാട്ടിലേക്ക് മടങ്ങി പോവുന്ന മാട്ടുവയിൽ  മുഹമ്മദിനെ ചടങ്ങിൽ മെമെന്റോയും സ്നേപോഹാരവും നൽകി ആദരിച്ചു. അദ്ദേഹത്തിനുള്ള മെമെന്റൊ മുഖ്യ രക്ഷാധികാരി ഇ കെ റസാഖ് ഹാജിയും സ്നേപോഹാരം സെക്രെട്ടറി നാസർ എം കെ യും കൈമാറി. 

ഇഫ്താർ സംഗമം കൺവീനർ  റഫീഖ് എൻ നന്ദിയും പറഞ്ഞു. അമ്പത് വർഷത്തോളമായി എലത്തൂർ ജുമുഅത്ത് പള്ളിയിൽ വെച്ച് റമദാനിൽ വിതരണം ചെയ്തു കൊണ്ടിരിക്കുന്ന പ്രശസ്തമായ 'ബർമ്മ കഞ്ഞി' എന്നറിയപ്പെടുന്ന കോഴി കഞ്ഞി ഈ വർഷത്തെയും ഇഫ്ത്താറിന്റെ പ്രത്യേകതയായിരുന്നു.

Related News