ഇന്ത്യയിലേക്കുള്ള ആർ ടി പി സി ആർ ഒഴിവാക്കണം - ഒഐസിസി കുവൈറ്റ്‌

  • 19/04/2022


കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധ ആർ ടി പി സി ആർ എത്രയും വേഗം ഒഴിവാക്കണമെന്ന് ഒഐസിസി കുവൈറ്റ്‌ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്ന പ്രവാസികളെ ആർ ടി പി സി ആറിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കുവൈറ്റിലെ പ്രവാസികളോട് മാത്രം കാണിക്കുന്ന ഈ അവഗണന പ്രതിഷേധാർഹമാണെന്ന് ഒഐസിസി കുവൈറ്റ്‌ ഒരു പത്രകുറിപ്പിൽ കൂടി അറിയിച്ചു. തന്നെയുമല്ല, ദേശീയ കമ്മിറ്റി തീരുമാനമനുസരിച്ചു കേന്ദ്ര കേരള സർക്കാരു കൾക്ക് ഒരു മെമ്മറാണ്ടം സമർപ്പി ക്കുന്നതാണെന്നു ആക്ടിങ് പ്രസിഡന്റ്‌ എബി വരിക്കാടും ജനറൽ സെക്രട്ടറി ബി എസ് പിള്ളയും അറിയിച്ചു.

Related News