പരസ്പരം ഐക്യത്തോടെ നൻമയിൽ മുന്നേറുക. ശൈഖ് മുഹമ്മദ് നാസ്സർ അൽ മുത്വൈരി

  • 19/04/2022


ഇന്ത്യക്കാർ എന്നും, ഈ നാടിന്റെ ഭാഗമാണെന്നും , അവരുടെ സേവനങ്ങൾ ങ്ങങ്ങൾ എന്നും നന്ദിയോടെ  സ്മരിക്കുന്നു എന്നും , പരസ്പരമുള്ള സ്നേഹവും, ഐക്യവും ഊട്ടി ഉറപ്പിക്കാൻ  ഇത്തരം  സംഗമങ്ങൾ ഉപകരിക്കട്ടെ എന്നും , കുവൈത്ത്  മതകാര്യമന്ത്രാലയം  അസ്സിസ്റ്റൻറ്  അണ്ടർ  സെക്രട്ടറി  മുഹമ്മദ്  നാസ്സർ അൽ  മുത്വൈരി  പറഞ്ഞു.

കുവൈത്ത്  കേരള  ഇസ്ലാഹീ  സെൻറർ  ഖൈത്താൻ മസ്ജിദ്  ഫജ്ജിയിൽ  സംഘടിപ്പിച്ച  മെഗാ  ഇഫ്താർ  സംഗമം  ഉത്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഔഖാഫ് മന്ത്രാലയം, വിദേശ കാര്യാലയ സെഷൻ   മുറാക്കിബ്  ജാലിയാത്ത് യൂസുഫ് ശുഐബ്, പ്രമുഖ പണ്ഡിതനും , ശൈഖ്  അൽബാനിയുടെ  സിഷ്യനുമായ  ശൈഖ് ഉമർ ഇബ്രാഹിം,  മിൻഹാജ് സ്വാലിഹിൻ ചാരിറ്റബിൾ സൊസൈറ്റി ഡയരക്ടർ ബദർ  അൽ- മുത്വൈരി , ജനറൽമേനേജർ അബ്ദുൽ മുഹ്സിൻ അൽ- മുത്വൈരി , മസ്ജിദ് ഫജ്ജി ഇമാം എന്നിവർ  ഇഫ്താർ  സംഗമത്തിൽ പങ്കെടുത്ത്  സംസാരിച്ചു. 

സ്വർഗ്ഗ പാതയിൽ  കാലിടറാതെ എന്ന വിഷയത്തിൽ സമീർ അലി എകരൂലും, ഭയത്തെ അതിജയിക്കുന്ന  വിശ്വാസി  സമൂഹം  എന്ന വിഷയത്തിൽ  കെ.സി. മുഹമ്മദ്  നജീബും  പ്രഭാഷണം  നടത്തി.  

കെ.കെ.ഐ.സി ആക്റ്റിംങ്ങ്  പ്രസിഡൻറ്  സി.പി. അബ്ദുൽ  അസീസിന്റെ അധ്യക്ഷതയിൽ  നടന്ന പരിപാടിയിൽ  ജനറൽ  സെക്രട്ടറി  സുനാശ്  ഷുക്കൂർ  സ്വാഗതവും, ഓർഗനൈസിംങ് സെക്രട്ടറി സക്കീർ  കൊയിലാണ്ടി നന്ദിയും  പറഞ്ഞു.

Related News