ഫോക്കസ് ഭാരവാഹികൾ അംബസിഡറെ സന്ദർശിച്ചു.

  • 20/04/2022


കുവൈറ്റ് സിറ്റി: - എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോക്കസ് കുവൈറ്റ് ഭാരവാഹികൾ ഇന്ത്യൻ അംബാസിഡർ ശ്രീ സിബി ജോർജിനെ അദ്ദേഹത്തിന്റെ ഓഫീസിൽ സന്ദർശിച്ചു. ഫോക്കസ് സംഘട നയെയും പ്രസ്ഥാനത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളെപ്പറ്റിയും അദ്ദേഹത്തോട് വിശദീകരിച്ചു. കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്ക് പോകുന്ന ബൂസ്റ്റർ ഡോസ് എടുത്തവരുടെ പി .സി ആർ ടെസ്റ്റ് ഒഴിവാക്കുക, പാസ്പോർട്ട് പുതുക്കുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കുക, ഇന്ത്യൻ ആർട്സ് സർക്കിൾ പോലെ ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് ഒരു സ്ഥിരം വേദി, കാനഡ, യു.എസ്സ് എ യൂറേപ്യൻ രാജ്യങ്ങളിലേക്ക് പോകുന്നതിനായുള്ള N-Clex RN-OET എന്നിവയുടെ പരീക്ഷ സെന്റെർ കുവൈറ്റിലും അനുവദിക്കുക, അവധികാല വിമാന ടിക്കറ്റ് നിരക്ക് വർദ്ധന നിയന്ത്രണം എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം അംബാസഡർക്ക് നൽകി. പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, ട്രഷറർ സി.ഒ. കോശി., വൈസ് പ്രസിഡന്റ് റെജി കുമാർ, ജോ: ട്രഷറർ ജേക്കബ്ബ് ജോൺ, ഉപദേശക സമതിയംഗം തമ്പിലൂക്കോസ് എന്നിവർ ഈ സന്ദർശനത്തിൽ പങ്കെടുത്തു.

Related News