കണ്ണൂർഎക്സ് പാറ്റ്‌സ് അസോസിയേഷൻ ഇഫ്താർ നാളെ

  • 21/04/2022


വ്രതശുദ്ധിയുടെയും, കാരുണ്യത്തിന്റെയും സൗഹാർദത്തിന്റെയും ഈ റംസാൻ മാസത്തിൽ ലോകമെമ്പാടുമുള്ള മുസ്ലിം സഹോദരങ്ങൾ വിശുദ്ധ റമദാൻ നോമ്പ് ആചരിക്കുന്ന ഈ നാളുകളിൽ - ത്യാഗപൂർണ്ണമായ പുണ്യമാസത്തിലെ ഒരു സായാഹ്നം കണ്ണൂർ എക്സ് പാറ്റ്സ് അസോസിയേഷൻ കുവൈറ്റ് ഏപ്രിൽ 22 വഫ്ര ഫാം ഏരിയയിൽ - പ്രെസിഡന്റ് ഷെറിൻ മാത്യു വൈസ് പ്രസിഡന്റ് സന്തോഷ്‌ കുമാർ ട്രെഷറർ ഹരീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ, മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന ചൂടിൽ ജോലി നോക്കുന്ന ഒരു കൂട്ടം മനഷ്യസ്നഹികളോടൊപ്പം ഇഫ്താർ വിരുന്ന് നടത്തുന്നു സാഹോദര്യത്തിന്റെയും, സ്നേഹത്തിന്റെയും, മതമൈത്രിയുടെയും സന്ദേശം പങ്കുവയ്ക്കുന്ന നോമ്പ് തുറയും, ഇഫ്താർ കിറ്റ്‌ വിതരണവും 22/04/2022ന് വെള്ളിയാഴ്ച 5:30 മുതൽ വഫ്റയിൽ വച്ച് നടക്കുന്ന പുണ്യകർമ്മത്തിൽ പങ്കാളികളാവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു ….. ബന്ധപ്പെടേണ്ട നമ്പറുകൾ : 50079492,90023922,99492538

Related News