കുവൈത്ത് എലത്തൂർ അസോസിയേഷൻ മാട്ടുവയിൽ മുഹമ്മദിന് യാത്രയയപ്പ് നൽകി

  • 21/04/2022


കുവൈറ്റ് സിറ്റി : 23 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോവുന്ന മാട്ടുവയിൽ മുഹമ്മദിന് കുവൈറ്റ് എലത്തൂർ അസോസിയേഷൻ യാത്രയയപ്പ് നൽകി. ഏപ്രിൽ 15 വെള്ളിയാഴ്ച്ച ഹവല്ലി പാർക്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ അദ്ദേഹത്തിനുള്ള മൊമെന്റോ കുവൈറ്റ് എലത്തൂർ അസോസിയേഷൻ മുഖ്യ രക്ഷാധികാരി ഇ കെ റസാഖ് ഹാജിയും സ്നേഹോപഹാരം ജനറൽ സെക്രെട്ടറി നാസർ എം കെ യും കൈമാറി. വൈസ് പ്രസിഡന്റ് യാക്കൂബ് എലത്തൂർ അധ്യക്ഷതയും ജനറൽ സെക്രെട്ടറി നാസർ എം കെ സ്വാഗതവും പറഞ്ഞു. 

ചടങ്ങിൽ കുവൈത്തിലെ പ്രമുഖ പ്രഭാഷകൻ അഷറഫ് ഏകരൂൽ, ഹംസ കമ്പിവളപ്പിൽ, കുവൈറ്റ് എലത്തൂർ അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർമാരായ അർഷദ് എൻ, ഇബ്രാഹിം ടി ടി , ആഷിഖ് എൻ ആർ, ഹബീബ് ഇ, ആലി കുഞ്ഞി കെ എം , സിദ്ധിഖ് പി, സബീബ് മൊയ്‌തീൻ , അസീസ് എം ,ആരിഫ് എൻ ആർ, മുഹമ്മദ് ഷെരീഫ്‌, ഫൈസൽ എൻ, മുനീർ മക്കാരി, നസീർ ഇ, ഷാഫി എൻ, ഹാഫിസ് എം , ഫാഹിസ് എം , പർവേസ് , ഉനൈസ് എൻ, ബഷീർ എൻ, മുഹമ്മദ് ഇക്ബാൽ, ഷമീൻ എൻ  എന്നിവർ പങ്കെടുത്തു.

Related News