ടെക്സാസ് കുവൈറ്റ് ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു.

  • 23/04/2022


തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടന ടെക്സാസ് കുവൈറ്റ് ഏപ്രിൽ 22 വെള്ളിയാഴ്ച അബ്ബാസിയ ഹെവൻസ് ആഡിറ്റോറിയത്തിൽ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. 

അസോസിയേഷൻ പ്രസിഡന്റ് ശ്രീ. ജിയാഷ്‌ അബ്ദുൽ കരിം അധ്യക്ഷനായ യോഗം അൽ ഇസ്സ ഗ്രൂപ്പ് ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ അനീഷ് നായർ ഉത്ഘാടനം ചെയ്തു. 

 എല്ലാ മതവിഭാഗങ്ങളും വൃതം അനുഷ്ഷ്ഠിക്കുന്നതിന്റെ പ്രാധാന്യത്തെകുറിച്ചും ഇസ്ലാം മനുഷ്യരുടെ ജീവിതത്തിൽ വൃത ശുദ്ധി എങ്ങനെ സ്വാധീനിക്കുന്നു എന്നും മുഖ്യ പ്രഭാഷകൻ ശ്രീ, ആബിദ് മൗലവി അൽ കാസ്‌മി വിവരിച്ചു. 

രക്ഷാധികാരി അരുൺ രാജഗോപാൽ, പ്രോഗ്രാം കോഡിനേറ്റർ ഹരീഷ് കുമാർ, ഉപദേശക സമിതി അംഗങ്ങളായ റെക്‌സി വില്യംസ്, ജയകുമാർ എന്നിവരും വിവിധ സംഘടന ഭാരവാഹികളും ആശംസകൾ അറിയിച്ചു സംസാരിച്ചു.

കുവൈറ്റിലെ വിവിധ സംഘടനാ ഭാരവാഹികൾ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ, മാധ്യമപ്രവർത്തകർ ടെക്സാസ് കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ സ്വാഗതവും ട്രഷറർ സന്ദീപ് നായർ കൃതജ്ഞതയും രേഖപ്പെടുത്തി.

Related News