കൊല്ലം ജില്ലാ പ്രവാസി സമാജം ഇഫ്താർ 25 നു

  • 23/04/2022


കുവൈറ്റ് സിറ്റി :-കൊല്ലം ജില്ലയിൽ നിന്നും കുവൈറ്റിൽ അധിവസിക്കുന്നവരുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം . റംസാൻ മാസത്തിന്റെ പുണ്യം നേർന്നുകൊണ്ട് , നോമ്പ് അനുഷ്ഠിക്കുന്ന സഹോദരങ്ങളോട് ഐക്യപ്പെട്ടുകൊണ്ടും " ഇഫ്താർ സംഗമം" ഏപ്രിൽ 25 ന് വൈകിട്ട് കൃത്യം 5 മണി മുതൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ സംഘടിപ്പിക്കുന്നു. റംസാൻ സന്ദേശം ജനാബ് ഫൈസൽ മഞ്ചേരി നൽകുന്നു. കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും

Related News