കെ.ഐ.സി ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

  • 23/04/2022



കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ 
'സത്യം സമര്‍പ്പണം സാക്ഷാത്കാരം' എന്ന പ്രമേയത്തില്‍ നടത്തുന്ന റമദാന്‍ കാമ്പയിനോടനുബന്ധിച്ച് ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

 kuwaitskssf യൂട്യൂബ് ചാനലിലൂടെ  സംപ്രേഷണം ചെയ്ത ഉസ്താദ് ശംസുദ്ദീന്‍ ഫൈസിയുടെ 'ഓണ്‍ലൈന്‍ നസ്വീഹത്ത്'  പ്രഭാഷണ പരമ്പരയെ ആസ്പദമാക്കിയാണ് മത്സരം നടത്തുന്നത്. 

ഏപ്രില്‍ 29 വെള്ളിയാഴ്ച കുവൈത്ത് സമയം ഉച്ചക്ക് ഒരു മണി മുതല്‍ മൂന്ന് മണി വരെയാണ് സമയം ക്രമീകരിച്ചിരിക്കുന്നതെന്നും, വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുമെന്നും കെ.ഐ.സി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.6569 9380, 90051620

Related News