ബിഡികെ കുവൈറ്റ്‌ പുണ്യമാസത്തിന്റെ നിറവില്‍ രക്തദാനം നടത്തി

  • 25/04/2022


പുണ്യമാസമായ റമദാനില്‍ ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്റ്റർ, അദാൻ കോഓപ്പറേറ്റീവ് ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ സെന്ററിൽ വെച്ചു രക്തദാന ക്യാമ്പ് നടത്തി. 2022 ഏപ്രിൽ 21ന് രാത്രി എട്ട് മണിക്ക് തുടങ്ങിയ ക്യാമ്പ്‌ പുലര്‍ച്ചെ ഒരു മണി വരെ നീണ്ടു. വിശുദ്ധ റമദാൻ മാസത്തിൽ കുവൈറ്റ്‌ സെൻട്രൽ ബ്ലഡ് ബാങ്കില്‍ ഉണ്ടായ രക്തക്ഷാമം പരിഹരിക്കുന്നതിന് പിന്തുണ നൽകുന്നതിനായി ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്റ്റർ രാജ്യവ്യാപകമായി നടത്തിയ അതിശക്തമായ സോഷ്യല്‍ മീഡിയ കാമ്പെയ്‌ന്‍റെ ഫലമായി വന്‍തോതിലുള്ള ദാതാക്കളുടെ പങ്കാളിത്തത്തിനാണ് ക്യാമ്പ്‌ സാക്ഷ്യം വഹിച്ചത്. കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള 150-ലധികം ദാതാക്കൾ ക്യാമ്പിൽ രക്തം ദാനം ചെയ്തു.

എസ്ബിസി ജനറൽ ട്രേഡിംഗ് & കോൺട്രാക്റ്റിംഗ് കമ്പനി ഓപ്പറേഷൻസ് മാനേജർ വൈശാഖ് രാധാകൃഷ്ണൻ, എച്ച്എസ്ഇ മാനേജർ രോഹിത് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ കമ്പനി ജീവനക്കാര്‍ അവരുടെ സാമൂഹിക പ്രതിബദ്ധതാ സംരംഭങ്ങളുടെ ഭാഗമായി രക്തദാന യജ്ഞത്തിൽ പങ്കെടുത്തു. വിശുദ്ധ മാസത്തിൽ,മനുഷ്യത്വത്തിന്റെയും, അനുകമ്പയുടെയും സന്ദേശം പ്രചരിപ്പിക്കുന്ന, സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് രക്തദാനത്തിനായി ബിഡികെ കുവൈറ്റ് ചാപ്റ്ററുമായി സഹകരിക്കാനുള്ള മാനേജ്‌മെന്റ് തീരുമാനത്തെക്കുറിച്ച് വൈശാഖ് രാധാകൃഷ്ണൻ അറിയിച്ചു . ത്രീബി ജനറൽ ട്രേഡിംഗ് & കോൺട്രാക്ടിംഗ് കമ്പനി ജീവനക്കാർ തുടർച്ചയായ രണ്ടാം വർഷവും ബിഡികെയുടെ റമദാൻ രക്തദാന ക്യാമ്പുമായി സഹകരിച്ചു. കൂടാതെ മൊഹിമുതലി-മുല്ലാജി വെൽഫെയർ സൊസൈറ്റി (കുവൈത്ത്-ദാബിൽ) അംഗങ്ങൾ നോമ്പ് തുറയ്ക്ക്‌ ശേഷം രക്തദാന യജ്ഞത്തിൽ പങ്കെടുത്തു രക്തദാനം നടത്തി. 

കുവൈറ്റിലെ സാമൂഹിക പ്രവർത്തകൻ സത്താർ കുന്നിൽ ക്യാമ്പ്‌ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ബിഡികെ റമദാൻ മാസത്തിൽ രക്തദൗർലഭ്യം പരിഹരിക്കുവാൻ നടത്തുന്ന ക്യാമ്പ്, പരിശുദ്ധമാക്കപ്പെട്ട പുണ്യ മാസത്തിൽ ചെയ്യുന്ന ഏറ്റവും മഹത്തരമായ കർമ്മപ്രവർത്തി ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രക്തദാതാക്കളെ പ്രചോദിപ്പിക്കുന്ന, ഏവരുടേയും മനസ്സില്‍ തട്ടുന്ന മഹത്തരമായ റമദാൻ സന്ദേശം അദ്ദേഹം നൽകി. ജിതിന്‍ ജോസ് ബിഡികെ സ്വാഗതം ആശംസിച്ച യോഗത്തില്‍, ബിഡികെ സന്നദ്ധ പ്രവര്‍ത്തകരായ രാജൻ തോട്ടത്തിൽ, നളിനാക്ഷൻ, മനോജ് മാവേലിക്കര എന്നിവർ ആശംസകള്‍ അറിയിച്ചു.

എസ്ബിസി ജനറൽ ട്രേഡിംഗ് & കോൺട്രാക്ടിംഗ് കമ്പനി, ത്രീബി ജനറൽ ട്രേഡിംഗ് & കോൺട്രാക്ടിംഗ് കമ്പനി, മൊഹിമുതലി- മുല്ലാജി വെൽഫെയർ സൊസൈറ്റി (കുവൈത്ത്-ദാബിൽ) എന്നിവയ്ക്ക് ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്റ്റർ അഭിനന്ദന സൂചകമായി പ്രശംസാ ഫലകങ്ങള്‍ സമ്മാനിച്ചു. ക്യാമ്പില്‍ പങ്കെടുത്ത എല്ലാ രക്തദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 

ബിഡികെ കുവൈറ്റ് വാർഷിക സ്പോൺസർ ബിഇസി എക്സ്ചേഞ്ച്, ക്യാമ്പ് സ്പോൺസർ ബദർ അൽ സമ മെഡിക്കൽ സെന്റർ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നിവരോടുള്ള നന്ദിയും കടപ്പാടും ബിഡികെ യോഗത്തില്‍ അറിയിച്ചു.
അതിഥികൾക്കും രക്തദാതാക്കൾക്കും ജയൻ സദാശിവൻ ബിഡികെ നന്ദി അര്‍പ്പിച്ചു.ബിഡികെ ക്യാമ്പ്‌ കോർഡിനേറ്റർ നിമിഷ് കാവാലം പരിപാടി ഏകോപിപ്പിച്ചു.

ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി ബിഡികെ വോളന്റിയർമാരായ ദീപു ചന്ദ്രൻ, മുനീർ പിസി, സുരേന്ദ്ര മോഹൻ, ശാലിനി സുരേന്ദ്രമോഹൻ, ലിനി ജോയ്, വിനിത, പ്രശാന്ത്, ജിജോ ബോബാസ്, തോമസ് അടൂർ, റെജി അച്ചൻകുഞ്ഞ്, സജോ ജോൺ, ശ്രീകുമാർ, വിനോദ്, സോഫി രാജൻ എന്നിവർ ക്യാമ്പിന്‍റെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. 

കുവൈത്തിൽ രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളും, സ്ഥാപനങ്ങളും,കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിലും 69997588 / 99811972 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News