പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

  • 26/04/2022


23/04/2022 അബ്ബാസിയ ഇംപിരിയൽ ഹാളിൽ വെച്ച് സംഘടിപ്പിച്ച ഇഫ്ത്താർ സംഗമത്തിൽ പൽപക് പ്രസിഡന്റ് സുരേഷ് പുളിക്കൽ അധ്യക്ഷത വഹിച്ചു. 

മുഖ്യാതിഥിയായി പങ്കെടുത്ത കുവൈറ്റ് ഹുദാ സെൻ്റർ ജന. സെക്രട്ടറി ഡേ. അബ്ദുൽ ഹമീദ് റമദാൻ സന്ദേശം നല്ക്കുകയുണ്ടായി. ശാരീരിക ആരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം മാനസിക ആരോഗ്യവും കാത്ത് സൂക്ഷിക്കുന്നതിന് പ്രാധാന്യം കൊടുക്കണമെന്നും അതിനായി റമദാൻ വ്രതാനുഷ്ടാനവും അതുമായി ബന്ധപ്പെട്ടു കൊണ്ട് നടത്തപ്പെടുന്ന ഇഫ്താർ സംഗമങ്ങളും ഉപകരിക്കട്ടെയെന്നും പറയുകയുണ്ടായി.

പൽപക് രക്ഷാധികാരി പി.എൻ കുമാർ , പൽപക് ഫർവ്വാനിയ ഏരിയാ പ്രസിഡന്റ് സക്കീർ പുതുനഗരം, കുട കുവൈറ്റ് ഭാരാവാഹി സലിം രാജ്, സലാം പട്ടാമ്പി എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. 

ചടങ്ങിൽ പൽപക് വൈസ്. പ്രസിഡന്റ് വേണു അലനല്ലൂർ മുഖ്യാതിഥിയ്ക്ക് ഉപഹാരം നല്കി ആദരിയ്ക്കുയുണ്ടായി.പൽപക് അബാസിയ ഏരിയാ സെക്രട്ടറി മുഹമദ് ഹനീഫാ സ്വാഗതവും വെൽഫയർ സെക്രട്ടറി സുരേഷ് കുമാർ നന്ദി പ്രകാശനവും നടത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News