ഫോക്കസ് അംഗത്വ വിതരണ കാമ്പയിൻ ഉത്ഘാടനം

  • 26/04/2022

 


കുവൈറ്റ് സിറ്റി: - കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് , കുവൈറ്റ്) പതിനാറാമത് പ്രവർത്തന വർഷത്തിന്റെ ഭാഗമായി അംഗത്വ വിതരണ മാസാചരണം ഉത്ഘാടനം ചെയ്തു. 

അബ്ബാസിയ പോപ്പിൻസ് ഹാളിൽ പ്രസിഡന്റ് സലിംരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രവർത്തക സമതി യോഗത്തിൽ വെച്ചു പുതിയതായി അംഗത്വത്തിലേക്കു വന്ന മുഹമ്മദ് ഷെയ്ക് , ഷാജി ബേബി, ബിനു മാത്യൂ , മുഹമ്മദ് റിഫാൻ , നിഷ ഗിരിഷ് , പ്രേം കിരൺ , മുഹമ്മദ് ഫൈസൽ എന്നിവർക്ക് ഫോക്കസ് ഭാരവാഹികളായ സലിം രാജ്, ഡാനിയേൽ തോമസ്, സി.ഒ. കോശി, റെജി കുമാർ , സുനിൽ ജോർജ്. 

ജേക്കബ്ബ് ജോൺ എന്നിവർ അംഗത്വ വിതരണം നടത്തി ഉപദേശക സമതി അംഗങ്ങളായ തമ്പി ലൂക്കോസ്, റോയ് എബ്രഹാം, കാഡ് ടീം ലീഡർ രതീഷ് കുമാർ , എക്സ് ഒഫിഷ്യ പ്രശോബ് ഫിലിപ്പ് എന്നിവർ സംസാരിച്ചു. തുടർന്നു ഇഫ്താർ വിരുന്നും നടത്തി, പരിപാടികൾക്ക് റെജികുമാർ സ്വാഗതവും ജേക്കബ് ജോൺ നന്ദിയും പറഞ്ഞു.

Related News