കബദ് മരുഭൂമിയിലെ ആട്ടിടയന്മാർക്കൊപ്പം കുവൈറ്റ് ഒ.ഐ.സി.സി. ഇഫ്താർ!

  • 27/04/2022



കുവൈറ്റ് സിറ്റി: ഒ.ഐ.സി.സി. കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കബദ് മരുഭൂമി ഏരിയയിലെ പള്ളി കേന്ദ്രീകരിച് വിവിധ രാജ്യക്കാരായ ആട്ടിടയന്മാർക്കൊപ്പം ഇഫ്താർ സംഘടിപ്പിച്ചു . ഏപ്രിൽ 26 ന് നടന്ന ഇഫ്താർ സംഗമത്തിൽ ഒഐസിസി കുവൈറ്റ് സംഘടനാ നേതാക്കളും വിവിധ ജില്ലാ നേതാക്കളും പ്രവർത്തകരുമായി ഒട്ടേറെ പേരും വിവിധ രാജ്‌ജ്യക്കാർക്കൊപ്പമുള്ള ഈ ഇഫ്താർ ന് പങ്ക് ചേരാനെത്തി. 

സെക്രട്ടറി സുരേഷ് മാത്തൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒഐസിസി നേതാവ്‌ ബി എസ്‌ പിള്ള അധ്യക്ഷനായിരുന്നു. ആക്ടിങ് പ്രസിഡന്റ് എബി വരിക്കാട് ഉദ്‌ഘാടനം ചെയ്‌തു. കബദ് മസ്ജിദ് ഇമാം സയിദ് ഹാഫിസ് , ഷഫീഖ് എന്നിവർ റമദാൻ സന്ദേശം നൽകി .

നിസാം തിരുവനന്തപുരം രാജീവ് നടുവിലേമുറി , വര്ഗീസ് ജോസഫ് മാരാമൺ , കൃഷ്ണൻ കടലുണ്ടി റോയ് യൊയാകി , ബത്താർ വൈക്കം, അലക്സ് മാനന്തവാടി, കുന്നത്ത് നാട് യൂത്ത് കോൺഗ്രസ്സ് നേതാവ്‌ വർഗ്ഗിസ് ജോർജ് ,തുടങ്ങിയവർ റമദാൻ ആശംസകൾ നേർന്നുകൊണ്ട് വിവിധ രാജ്‌ജ്യക്കാരും നാനാജാതി മതസ്ഥരും ഒന്നുചേർന്ന് കൊണ്ടുള്ള നോമ്പ് തുറയുടെ മഹത്വം വ്യക്തമാക്കി.

ഷബീർ കൊയിലാണ്ടി, മാണി ചാക്കോ , ജസ്റ്റിൻ, ഷോബിൻസണ്ണി , അനിൽ വര്ഗീസ് , പീറ്റർ മാത്യു , മാണി പി ചാക്കോ , നിബു ജേക്കബ് , ശരൺ കോമത്ത് , ജസ്റ്റിൻ , കുര്യൻ തോമസ് , ജിജോ ,പുഷ്പരാജൻ തുടങ്ങിയർ വ്യത്യസ്തമായ ഈ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.

Related News