കുവൈറ്റിലെ 20 ദിന റമദാൻ ചലഞ്ചിൽ അഭിമാനമായി തൃശൂർ സ്വദേശികൾ

  • 28/04/2022



ഈ കോവിഡ് വ്യാപന കാലത്ത് ഫിറ്റ്നസിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുവാനായി Zain Telecommunication ന്റെ ആഭിമുഖ്യത്തിൽ കുവൈറ്റിൽ നടത്തിയ 20 ദിന റമദാൻ ചലഞ്ചിൽ ( റണ്ണിങ് / വാക്കിങ് ) അഭിമാനാർഹമായ നേട്ടം കൈവരിച്ച് തൃശൂർ സ്വദേശികൾ. മുകേഷ് നായർ, സലേഷ് പോൾ, രജീഷ് ചിന്നൻ എന്നിവരാണ് ചലഞ്ചിൽ പങ്കെടുത്തത്. 

വിവിധ രാജ്യങ്ങളിലെ 250ൽ പരം അംഗങ്ങൾ പങ്കെടുത്ത റമദാൻ ചലഞ്ചിൽ വ്യക്തികത വിഭാഗത്തിൽ 3rd റാങ്ക് രജീഷ് ചിന്നൻ കരസ്ഥമാക്കി(450 കിലോമീറ്റർ).
4th Rank ശ്രീ മുകേഷ് നായർ കരസ്ഥമാക്കി(400 കിലോമീറ്റർ)
31Rank ശ്രീ സലേഷ് പോൾ (107.5 കിലോമീറ്റർ).

പൂരം ഗഡീസ് കുവൈറ്റ്‌ നടത്തിപ്പോന്നിരുന്ന ഫിറ്റ്നസ് ചഞ്ചിൻ്റെ ഭാഗമായി ഇവർ പരിശീലനം തുടങ്ങി യിരുന്നു. അത് അവർ ഇപ്പോഴും തുടർന്ന് പോകുന്നതിനാലാണ് ഇത്രയും കിലോമീറ്ററുകൾ നിഷ്പ്രായാസം പൂർത്തിയാക്കുവാൻ ഇവർക്ക് സാധിച്ചത്. 

Related News