തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് ഇഫ്താർ കിറ്റ് വിതരണം നടത്തി

  • 28/04/2022


പരിശുദ്ധ റമദാനിലെ നോമ്പ് തുറയുടെ ഭാഗമായി തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഏപ്രിൽ 24 ഞായറാഴ്ച, കബ്ദ് ഏരിയയിലെ ഷദാദിയ ക്യാമ്പിൽ ഇഫ്താർ കിറ്റ് വിതരണം നടത്തി. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ അസോസിയേഷൻ നടത്തുന്ന ഇടപെടലുകൾ ട്രാസ്ക്ക് പ്രസിഡണ്ട് ശ്രീ ബിവിൻ തോമസ് ചൂണ്ടി കാണിച്ചു. ട്രഷറർ ശ്രീ. രജീഷ്, ജോയിന്റ് സെക്രട്ടറിമാരായ ശ്രീ ഷാനവാസ്, ശ്രീ ജയേഷ് ഏങ്ങണ്ടിയൂർ, ജോയിന്റ് ട്രഷറർ ശ്രീ റാഫി എരിഞ്ചേരി, ഏരിയാ കൺവീനർമാരായ ശ്രീ ആന്റോ പാണേങ്ങാടൻ, ശ്രീ ജഗദാംബരൻ എന്നിവരോടൊപ്പം മറ്റ് ഏരിയ ഭാരവാഹികളും പങ്കെടുത്തു.

Related News