കുവൈറ്റ് സിറ്റി : ഇഫ്‌താർ സംഗമങ്ങൾ പോലെയുള്ള ഒത്തുചേരൽ ഏറെ അനിവാര്യമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് ഫൈസൽ മഞ്ചേരി. ജനതാ കൾച്ചറൽ സെന്‍റർ (ജെ.സി.സി) - കുവൈറ്റിന്‍റെ ഇഫ്‌താർ സംഗമത്തിലെ റമദാൻ സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായത്തെ അഭിപ്രായമായി കാണാതെ, അഭിപ്രായം പറയുന്നവരുടെ മതം തേടിപ്പിടിച്ചു അത് മതത്തിന്‍റെ അഭിപ്രായമായി വിലയിരുത്തുന്ന സാഹചര്യമാണിന്നുള്ളത്.
സൗഹൃദബന്ധങ്ങൾക്കപ്പുറം, ജനങ്ങൾ മതം നോക്കി തീരുമാനങ്ങളെടുക്കുന്ന വെറുപ്പിന്‍റെ വ്യാപാരികളായിരിക്കുകയാണ്. പലതായിരുന്നുകൊണ്ടു ഒന്നാകുവാൻ കഴിയുമെന്ന ഇന്ത്യൻ മാജിക്കിന് മാറ്റം വന്നു കൊണ്ടിരിക്കുന്ന ഖേദകരമായ അവസ്ഥയാണിന്നെന്നും, അപരനെ ശത്രുവായി കണ്ടുകൊണ്ടുള്ള വിദ്വേഷ പ്രചാരണം വലിയ തോതിൽ നടന്നു കൊണ്ടിരിക്കുന്ന ഈ പശ്ചാത്തലത്തിൽ ഇഫ്‌താർ സംഗമങ്ങളുടെ പ്രാധാന്യം വളരെ വലുതാണെന്നും അദ്ദേഹം പറയുകയുണ്ടായി.
ജനതാ കൾച്ചറൽ സെന്‍റർ (ജെ.സി.സി) - കുവൈറ്റ് പ്രസിഡൻറ് അബ്ദുൽ വഹാബിന്‍റെ അദ്ധ്യക്ഷതയിൽ, മംഗഫിലുള്ള മെമ്മറീസ് ഹാളിൽ നടന്ന ഇഫ്‌താർ സംഗമത്തിൽ, കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ. സജി ആശംസകൾ അറിയിച്ചു സംസാരിച്ചു. ജെ.സി.സി ജനറൽ സെക്രട്ടറി പ്രദീപ് പട്ടാമ്പി സ്വാഗതവും, പ്രോഗ്രാം കൺവീനർ രാമചന്ദ്രൻ നന്ദിയും പറഞ്ഞു. ഖലീൽ, ഷാജുദ്ദീൻ, പ്രശാന്ത്, അബ്ദുൽറഷീദ്, വിഷ്‌ണു, ഷൈൻ, ശരത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?