കുവൈത്ത് ഐ എം സി സി യുടെ ജില്ലയിലെ റംസാൻ റിലീഫ് പ്രവർത്തനങ്ങൾ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു

  • 01/05/2022


കാസറഗോഡ് : സമൂഹത്തിലെ അശരണരെയും അഗതികളെയും സഹായിക്കുകയെന്ന ലക്ഷ്യത്തോടെ കുവൈത്ത് ഐ എം സി സി നടത്തിവരുന്ന റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി വനിതകൾക്കുള്ള തൊഴിലുപകരണങ്ങളുടെ വിതരണവും, രോഗികൾക്കുള്ള ചികിത്സാ സഹായവും, ഭവന നിർമ്മാണ സഹായവും, ഉദുമ എം.എൽ.എ ശ്രീ.സി എച്ച്. കുഞ്ഞമ്പു നിർവ്വഹിച്ചു.

മെഹബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റിനുള്ള സഹായം ഉൾപ്പെടെ അഞ്ച് ലക്ഷം രൂപയുടെ റിലീഫ് പ്രവർത്തനങ്ങളാണ് ഐ എം സി സി കുവൈത്ത് കമ്മിറ്റി നടത്തുന്നത്.

ബേക്കൽ ഖിളരിയ്യ നഗറിൽ നടന്ന ചടങ്ങിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കുമാരൻ, ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം.എ. കുഞ്ഞബ്ദുള്ള, സംസ്ഥാന കമ്മിറ്റി അംഗം സാലിം ബേക്കൽ, ജില്ലാ സെക്രട്ടറി അമീർ കോടി, ട്രഷറർ എം.യു. ഹംസ, കെ.എ. മുഹമ്മദ് കുഞ്ഞി, ഐ എം സി സി നേതാക്കളായ കെ.പി. താജുദ്ധീൻ, അൻവർ സാദാത്ത്, അഷറഫ്. ബി എൻ ജി തുടങ്ങിയവർ സംബന്ധിച്ചു.

Related News