പ്രവാസി ക്ഷേമ പദ്ധതികള്‍ : അറിയേണ്ടതെല്ലാം; വെബിനാര്‍ സംഘടിപ്പിക്കുന്നു

  • 04/05/2022


കുവൈത്ത് സിറ്റി : ദീര്‍ഘകാലം പ്രവാസികളായിരുന്നിട്ടും തിരിച്ചു പോകുന്ന ഘട്ടത്തില്‍ നീക്കിയിരുപ്പ് ഒന്നുമില്ലാതെ വെറും കയ്യോടെ മടങ്ങിപോകുന്ന നിരവധി പ്രവാസിസുഹൃത്തുക്കളുടെ അനുഭവ സാക്ഷ്യങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. പ്രവാസികള്‍ക്ക് സര്‍ക്കാറുകള്‍ നല്‍കുന്ന ആനുകൂല്യങ്ങളെയും പദ്ധതികളെയും കുറിച്ച് ധാരണയില്ലാത്തതിനാലും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാത്തത് കാരണവും പ്രവാസി പെന്‍ഷന്‍ പോലെയുള്ള പദ്ധതികളില്‍ ഇന്നും ഭൂരിഭാഗം പ്രവാസികളും അംഗങ്ങളല്ല എന്നതാണ് വാസ്തവം.

ഈ പശ്ചാത്തലത്തില്‍ പ്രവാസി ക്ഷേമ പദ്ധതികള്‍ : അറിയേണ്ടതെല്ലാം എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് വെബിനാര്‍ സംഘടിപ്പിക്കുന്നു.

മെയ് 6 വെള്ളിയാഴ്ച്ച കുവൈത്ത് സമയം 4:30 PM ന് (ഇന്ത്യൻ സമയം 7 PM) കേരള സർക്കാർ പ്രവാസി വെൽഫെയർ ബോർഡുമായി സഹകരിച്ച് നടത്തുന്ന വെബിനാറിൽ കേരളാ സർക്കാർ പ്രവാസികൾക്ക് വേണ്ടി നടപ്പാക്കുന്ന വ്യത്യസ്ത സേവനങ്ങളെ കുറിച്ച് പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ്‌ സീനിയര്‍ ഓഫീസ് അസിസ്റ്റന്റ്‌ കെ.എല്‍ അജിത്കുമാര്‍ ശ്രോതാക്കളുമായി സംവദിക്കും.

സൂം ഓണ്‍ലൈനില്‍ 826 0029 2318 എന്ന ഐഡിയും 2022 എന്ന പാസ്കോടും ഉപയോഗിച്ചു വെബിനാറില്‍ പങ്കെടുക്കാം. സദസ്യര്‍ക്ക് സംശയനിവാരണത്തിന് അവസരമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 97322896

Related News