പി.എൽ.സി കുവൈറ്റ് ഈദ് സംഗമം

  • 05/05/2022

  

കുവൈറ്റിൽ കഴിയുന്ന , ചങ്ങനാശേരിയിലെ അഞ്ചു മഹല്ലുകളിലെ (പുതൂര്‍പ്പള്ളി,  പഴയപള്ളി, പായിപ്പാട് ,തെങ്ങണ, വടക്കേക്കര ) അംഗങ്ങളുടെ പൊതുവേദിയായ പീസ് ലവേഴ്സ് ചങ്ങനാശേരി (PLC KUWAIT) യുടെ  ഈദ്  സംഗമം അബ്ബാസിയ  ഹെവൻസ് ഓഡിറ്റോറിയത്തിൽ വെച്ച് ചൊവ്വാഴ്ച മെയ് 3 ന് നടത്തപ്പെട്ടു.
അംഗങ്ങളും കുടുംബാംഗങ്ങളും  ഉള്‍പ്പെടെ 50 ഓളം  ആളുകള്‍ പങ്കെടുത്തു.

PLC കുവൈറ്റ് പ്രസിഡന്റ്  അഷ്‌റഫ് റാവുത്തർ അദ്ധ്യക്ഷത വഹിച്ചു ,രക്ഷാധികാരി  സലിം ഹസ്സൻ , സെക്രട്ടറി റിയാസ് അബ്ദുൽ അസീസ് , ഖജാജ്ജി അബ്‌ഷർ അബ്ദുൽ ഖാദർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .
തുടർന്നു സംഘടനയുടെ ഭാവി പരിപാടികൾ തീരുമാനിക്കുകയും , അംഗങ്ങളുടെയും കുട്ടികളുടെയും കലാ പരിപാടികൾ നടത്തപെടുകയും ചെയ്തു.

Related News