സന്താനങ്ങൾ മൂല്യ വർദ്ധിത ഇൻവെസ്റ്റ്മെന്റ് : റഫീഖ് കൊച്ചന്നൂർ

  • 06/05/2022



 ഏറ്റവും മൂല്യവർദ്ധിതമായ ഇൻവെസ്റ്റ്മെന്റ് നമ്മുടെ സന്താനങ്ങളാണ് എന്ന് ഐ.സി.എഫ് കുവൈത്ത് നാഷണൽ എജ്യുക്കേഷൻ സെക്രട്ടറി റഫീഖ് കൊച്ചന്നൂർ പ്രസ്താവിച്ചു. ശരിയായ വിദ്യഭ്യാസവും, ധാർമ്മികതയിൽ ഊന്നിയ സംസ്കാരവും നൽകിയാവണം ഈ ഇൻവെസ്റ്റ്മെന്റുകളിൽ നിന്നും നേട്ടങ്ങൾ കൊയ്യേണ്ടത് എന്ന് അദ്ദേഹം സലക്ഷ്യം വിശദീകരിച്ചു.

'വി ആർ റെഡി. ബാക് റ്റു മദ്റസ' എന്ന പ്രമേയത്തിൽ ഐ.സി.എഫ് ഫഹാഹീൽ മദ്റസ നടത്തിയ പ്രത്യേക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫഹാഹീൽ മെഡക്സ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ മാനേജിംഗ് കമ്മറ്റി ചെയർമാൻ ശുകൂർ മൗലവി കൈപ്പുറം അദ്ധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം അബ്ദുൽ റഷീദ് ഹസനി സന്ദേശ പ്രഭാഷണം നടത്തി.

മദ്റസ വിദ്യാർത്ഥികളുടെ കലാ പരിപാടികൾ, സ്റ്റുഡൻസ് അസംബ്ളി, പാരന്റ്സ് മീറ്റ്, ഓപ്പൺ ക്വിസ് മൽസരം തുടങ്ങിയ പരിപാടികൾ സംഗമത്തിന്റെ ഭാഗമായി നടന്നു. ലത്തീഫ് തോന്നിക്കര, ശിഹാബ് വാരം, ഹൈദർ സഖാഫി, അബ്ദുൽ നാസർ ലത്തീഫി, സലീം ബുഖാരി, അലി അക്ബർ മൗലവി, ഹനീഫ് വെള്ളച്ചാൽ ഏന്നിവർ സംസാരിച്ചു. 

നവാസ് ശംസുദ്ദീൻ സാഗതവും, ഹാരിസ് വി.യു നന്ദിയും പറഞ്ഞു. ഫഹാഹീലിന് പുറമെ ഖൈത്താൻ, സാൽമിയ, ജഹ്റ എന്നീ കേന്ദ്രങ്ങളിൽ നടക്കുന്ന ഐ.സി.എഫ് മദ്റസകളിൽ മെയ് 13ന് ക്ളാസുകൾ ആരംഭിക്കുന്നു. അഡ്മിഷന് വേണ്ടി 65992683 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related News