കെ.എൽ കുവൈറ്റ് രക്തദാന ക്യാമ്പ്‌ വിജയകരമായ്‌ പൂർത്തിയായി

  • 07/05/2022



കുവൈറ്റ് സെൻ്ററൽ ബ്ലഡ്‌ ബാങ്കുമായ്‌ സഹകരിച്ചു കൊണ്ട്‌ കുവൈറ്റിലെ പ്രമുഖ കൂട്ടായ്മയായ കെ.എൽ കുവൈറ്റ് 2022 മെയ്‌ 6 ന് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്‌ വിജയകരമായ്‌ പൂർത്തിയായി. വിജയൻ ഇന്നാസ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെർജ്ജിമോൻ കെ.ടി സ്വാഗതം ആശംസിച്ചു. സിറാജ്‌ കടയ്ക്കൽ ഉദ്ഘാടനം ചെയ്തു. അനിൽ ആനാട്‌ (യാത്രാ കുവൈറ്റ്), മുബാറക്ക്‌ കാമ്പ്രത്ത്‌ (ജി.കെ.പി.എ), സമീർ കാസിം(ഐസിഎഫ്‌) അനിയൻകുഞ്ഞ്‌ പാപ്പച്ചൻ (വെൽഫെയർ) ഷാമോൻ പൊൻകുന്നം എന്നിവർ ആശംസകൾ അർപ്പിച്ചു. 

കെ.എൽ കുവൈറ്റ് അഡ്മിന്മാരും വാളണ്ടിയർമാരുമായ ഷാനവാസ്‌ ബഷീർ ഇടമൺ, നിസാം കടയ്ക്കൽ, മിഥുൻ വിശ്വനാഥ്, വനജ രാജൻ, റഫീഖ്‌ ഒളവറ, പ്രകാശ്‌ ചിറ്റേഴത്ത്‌, റിയാസ്‌ പുതുക്കുടി, ശ്യാംലാൽ, സിതോജ്, എന്നിവർ രക്തദാന ക്യാമ്പ്‌ നടപടികൾ നിയന്ത്രിച്ചു. നൗഷാദ്‌ ചന്തേര, രഹിന ഷാനവാസ്‌, ടിബാനിയ സി.പി , അബ്ദുള്ള എം.സി , ഷാഫി മുഫാസ്  താജുനിസ. റെജി.       വിനയ്.     രശ്മി. ബേഡി ഫിലിപ്പ് മുഹമ്മദ്‌ ബഷീർ എന്നിവർ രക്തദാന രെജിസ്ട്രേഷൻ ഡെസ്ക്‌ നിയന്ത്രിച്ചു.

പൊടിക്കാറ്റിന്റെ പ്രതികൂല സാഹചര്യത്തിലും കബ്ദിൽ നിന്ന് പോലും ജാബ്രിയയിൽ എത്തി രക്തദാനം നൽകിയവർക്ക്‌ അടക്കം എല്ലാവർക്കും കെ.എൽ. കുവൈറ്റ് ടിം നന്ദിയും കടപ്പാടും അറിയിച്ചു.

Related News