കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ഈദ് സ്പോട്സ് സംഘടിപ്പിച്ചു

  • 09/05/2022



കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ക്രിയേറ്റി വിറ്റി വിംഗിന്റെ ആഭിമുഖ്യത്തിൽ സുലൈബിക്കാത്ത് സ്പോർട്ടിംങ്ങ് ക്ലബ്ബ് ഗ്രൗണ്ടിൽ വെച്ച് പെരുന്നാൾ പിറ്റേന്ന് ഈദ് സ്പോട്സ് സംഘടിപിച്ചു.

വൈകുന്നേരം 4.30 ന് ആരംഭിച്ച പരിപാടിയിൽ പനാൽട്ടി ഷൂട്ടൗട്ട്, ടഗ് ഓഫ് വാർ, ഫുട്ബാൾ, പാസ്സിംഗ്ബാൾ , ചെയർപ്ലേ, ഹിറ്റ് ദടാർജറ്റ്, ബൗളിംങ് , ബലൂൺ ബ്രേക്കിംങ്ങ്, സ്വീറ്റ്സ് പിക്കിംങ്ങ്, റണ്ണിംങ് റേസ്, ചെയിൻ റേസ്, ഫണ്ണി ഗെയിംസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. 

സബ്ജൂനിയർ (ബോയ്സ്) വിഭാഗത്തിൽ - ഹിറ്റ് ദ ടാർജറ്റ് മത്സരത്തിൽ ആസിം ഖലീൽ, റിഹാബ്, നാജി , എന്നിവരും, 

സ്പൂൺറേസ് മത്സരത്തിൽ നാജി, അദീബ്, ശിസാൻ എന്നിവരും, 75 മീറ്റർ ഓട്ട മത്സരത്തിൽ മുഹമ്മദ് സയ്യാൻ, മുഹമ്മദ് മർവാൻ,അബ്ദുല്ല ഇംതിയാസ്, എന്നിവരും ,  

ബല്ലൂൺ ബ്രേക്കിങ്ങ് മത്സരത്തിൽ അബാൻ, അബ്ദുൽ ഹാദി, മർവാൻ, എന്നിവരും യഥാക്രമം ഒന്നും,രണ്ടും,മൂന്നും, സ്ഥാനങ്ങൾ കരസ്ഥമാക്കി. 

ജൂനിയർ( ബോയ്സ്) വിഭാഗത്തിൽ നടന്ന ബൗളിംങ്ങ് മത്സരത്തിൽ മുഹമ്മദ് ബാസിം, ഔഫ്, അബ്ദുൽ ഹാദി, എന്നിവരും, 

പനാൽട്ടി ഷൂട്ടൗട്ടിൽ ഔഫ്, ജാസിബ്, മഹ്റാൻ എന്നിവരും, 

100 മീറ്റർ ഓട്ട മത്സരത്തിൽ വസീം, മഹ്റാൻ, ഷസിൻ എന്നിവരും , 

ഹാർഡ് ബോർഡ് റൈസ് മത്സരത്തിൽ ആസിൽ, ബിലാൽ , ഷഹ്‌സിൻ എന്നിവരും, യഥാക്രമം ഒന്നും,രണ്ടും,മൂന്നും, സ്ഥാനങ്ങൾ കരസ്ഥമാക്കി. 

സീനിയർ( ബോയ്സ്) വിഭാഗത്തിൽ നടന്ന 100 മീറ്റർ ഓട്ട മത്സരത്തിൽ ഫർഹാൻ അലി, ഫർഹാൻ ജഅഫർ, റാഹിൽ എന്നിവരും,  

പനാൽട്ടി ഷൂട്ടൗട്ടിൽ ഫർഹാൻ, റാഹിൽ, ഷഹൽ എന്നിവരും, 

ബൗളിംങ്ങ് മത്സരത്തിൽ അൽതാഫ്,അദ്നാൻ, അൽമീർ നബ്ഹാൻ, എന്നിവരും, യഥാക്രമം ഒന്നും,രണ്ടും,മൂന്നും, സ്ഥാനങ്ങൾ കരസ്ഥമാക്കി.

20 വയസ്സിന് മുകളിൽ നടന്ന പനാൽട്ടി ഷൂട്ട് ഔട്ട് മത്സരത്തിൽ ശമീർ മദനി, സി.പി. അബ്ദുൽ അസീസ്, ആസിം അസ്ലം എന്നിവരും, 

100 മീറ്റർ ഒട്ട മത്സരത്തിൽ നൗഫൽ, ഇംതിയാസ്.എൻ.എം, സുനാശ് ഷുക്കൂർ, എന്നിവരും,  

പാസ്സിങ്ങ് ബോൾ മത്സരത്തിൽ ലത്തീഫ് വല്ലത്ത്, സിദ്ധീഖ് , അബ്ദുസ്സമദ്, എന്നിവരും, 

ഫണ്ണി ഗെയിംസിൽ ഹാഫിസ് മുഹമ്മദ് അസ്‌ലം, ആഷിഖ്, സിദ്ധീഖ് എന്നിവരും യഥാക്രമം ഒന്നും,രണ്ടും,മൂന്നും, സ്ഥാനങ്ങൾ കരസ്ഥമാക്കി.

വിവിധ സോൺ അടിസ്ഥാനത്തിൽ നടന്ന ഫുട്ബാൾ മത്സരത്തിൽ ഫർവാനിയ സോൺ ഒന്നാം സ്ഥാനാവും, അബ്ബാസിയ്യസോൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 

സ്ത്രീകൾക്ക് പ്രത്യേകമായി ഒരുക്കിയ ഇൻഡോർ സ്റ്റേഡിയത്തിൽ കെ.കെ.ഐ.സി വനിതാ വിഭാഗമായ കിസ്‌വയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

കുവൈത്ത് ചാരിറ്റബിൾ സൊസൈറ്റി പ്രതിനിധി അബൂസനദ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. 

കെ. കെ . ഐ.സി ആക്ടിംങ് പ്രസിഡൻറ് സി.പി.അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ നടന്ന സമാപന പരിപാടിയിൽ കെ. കെ . ഐ.സി ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂർ സ്വാഗതവും, കെ. കെ . ഐ.സി ക്രിയേറ്റിവിറ്റി സെക്രട്ടറി അബൂബക്കർ കോയ നന്ദിയും പറഞ്ഞു .

Related News