കുവൈറ്റിൽ കേസിൽ അകപ്പെട്ടു യാത്രാ വിലക്കുള്ള മലയാളിയെ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ രക്ഷപ്പെടുത്തി

  • 09/05/2022


കുവൈറ്റ്‌ : കുവൈറ്റിൽ ഉപയോഗിച്ച വാഹനം വില്പന നടത്തുന്ന കമ്പനിയുടെ ചൂഷണത്തിൽ അകപ്പെട്ട ആലപ്പുഴ, കുട്ടനാട്, തലവടി സ്വദേശി സുനിലിന് സഹായവുമായി ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (AJPAK) നേതാക്കളായ അനിൽ വള്ളികുന്നത്തിന്റെയും , സിറിൽ ജോൺ അലക്സ് ചമ്പക്കുളത്തിന്റെയും നിരന്തരമായ ഇടപെടലിൽ ഇന്ന് മോചനം ലഭിച്ചു. കോവിഡിന് മുമ്പ് വ്യാപാര ആവശ്യത്തിനായി കുവൈറ്റ്‌ സിറ്റിയിലുള്ള കമ്പനിയിൽ നിന്നും വാഹനം വാങ്ങിയ സുനിലിനെ യന്ത്ര തകരാറുള്ള വാഹനം കൊടുത്ത് പറ്റിക്കുകയായിരുന്നു. തുടർന്ന് വാഹനം കമ്പനിയിൽ തിരിച്ചേൽപ്പിച്ചെങ്കിലും മുഴുവൻ തുകയും കൊടുക്കണം എന്നാവശ്യപ്പെട്ടു കമ്പനി നിയമ നടപടികൾ സ്വീകരിക്കുകയായിരുന്നു. 

അതിന് ശേഷം മഞ്ഞപ്പിത്തം മൂലം സുനിലിന് രോഗം മൂർച്ഛിക്കുകയും ഫർവാനിയ ആശുപത്രിയിൽ കഴിഞ്ഞ നാല്പതു ദിവസമായി ചികിത്സയിലുമാണ് , തുടർ ചികത്സക്ക് നാട്ടിലേക്ക് പോകുവാൻ തീരുമാനിച്ചപ്പോഴാണ് കേസും യാത്ര വിലക്കുള്ള വിവരവും അറിയുന്നത്. കഴിഞ്ഞ 15 ദിവസമായി അസോസിയേഷൻ നേതാക്കളുടെ ശക്തമായ ഇടപെടൽ മൂലം നിയമ കുരുക്കിൽ നിന്നും സുനിലിനെ രക്ഷപ്പെടുത്തിയത്.

ഇന്ന് വൈകിട്ട് അസോസിയേഷൻ ഭാരവാഹികളായ രാജീവ്‌ നടുവിലെമുറി, കുര്യൻ തോമസ്, അനിൽ വള്ളികുന്നം, സിറിൽ ജോൺ അലക്സ്‌ ചമ്പക്കുളം എന്നിവർ ഫർവാനിയ ആശുപത്രിയിൽ എത്തി യാത്ര വിലക്കിൽ നിന്നും ഒഴിവാക്കി കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ കൈമാറി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News