റമദാനിലെ സേവകർക്ക് ആദരം

  • 10/05/2022


റമദാനിൽ എല്ലാ ദിവസവും സാൽമിയ മലയാളം ഖുതുബ പള്ളിയിൽ (മസ്ജിദ് അൽ നിമിഷ് ) ഔഖാഫ് മന്ത്രാലയത്തിന്റെയും ജംഇയ്യത്ത് ഇഹ്യാഉ തുറാസ് അൽ ഇസ്‌ലാമിയുടെയും മേൽനോട്ടത്തിൽ സംഘടിപ്പിച്ച പഠന ക്ലാസ്സിലും ഇഫ്താർ സംഗമത്തിലും പങ്കെടുത്തവർക്ക് വേണ്ടി നിസ്വാർത്ഥ സേവനം ചെയ്ത വളണ്ടിയർമാരെയും കുട്ടികളെയും കുവൈറ്റ്‌ കേരള ഇസ്‌ലാഹി സെന്റർ ആദരിച്ചു.

മസ്ജിദ് നിമിഷ് ഖത്തീബ് പി എൻ അബ്ദുൽ റഹ്മാന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഇസ്‌ലാഹീ സെന്റർ സെന്റർ വൈസ് പ്രസിഡന്റ്‌ സി പി അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ, സാൽമിയ സോണൽ പ്രസിഡന്റ്‌ മുഹമ്മദ്‌ അസ്‌ലം കാപ്പാട്, സാൽമിയ യൂണിറ്റ് ആക്ടിങ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഇബ്രാഹിം എന്നിവർ സംസാരിച്ചു.

റമദാനിൽ പള്ളിയിലേക്ക് എത്തുന്ന അതിഥികൾക്ക് സേവനം ചെയ്യാൻ സാധിക്കുക എന്നത് ഏറ്റവും വലിയ സൗഭാഗ്യമാണെന്ന് അധ്യക്ഷൻ സൂചിപ്പിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ആഷിഖ് ചാലക്കുടി സ്വാഗതവും ദഅവ സെക്രട്ടറി സമീർ മുന്നിയൂർ നന്ദിയും പറഞ്ഞു.

Related News