വനിത വേദി വാർഷിക സമ്മേളനം മെയ് 15 ന്

  • 12/05/2022


കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് ന്റെ വനിത വിഭാഗം കൂട്ടായ്മയായ കെ.ജെ.പി.എസ്സ് വനിത വേദിയുടെ വാർഷിക സമ്മേളനം മെയ് പതിനഞ്ച് ഞയറാഴ്ച വൈകിട്ട് 7 മണി മുതൽ സൂമിൽ ചേരുന്നു. 

കുവൈറ്റിലെ വിവിധ മേഖലകളിലായി പത്തു യൂണിറ്റുകളിലുമുള്ള വനിത പ്രവർത്തകർ ഈ സമ്മേളനത്തിൽ പങ്കെടുക്കും. കഴിഞ്ഞ വർഷ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കുകയും പുതിയ വർഷ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുക്കും.

Related News