ടൂറിസം മേഖലയുടെ വികസനം: റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ വരുന്നു

  • 12/05/2022



റിയാദ്: ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിട്ട് റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ വരുന്നു. ഇതിനായി പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദു അയ് ലിജ് പറഞ്ഞു.

പ്രതിവര്‍ഷം 10 കോടി യാത്രക്കാരെ വീതം ഉള്‍ക്കൊള്ളാന്‍ ശേഷിയിലാണ് വിമാനത്താവളങ്ങൾ നിര്‍മിക്കുന്നത്. രാജ്യത്തെ ഗതാഗത സംവിധാനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കി വരുന്ന പദ്ധതിയിലൂടെ മറ്റു പ്രാദേശിക വിമാനത്താവളങ്ങള്‍ വികസിപ്പിക്കുകയും ചെയ്യും. 

നിലവില്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ വ്യോമയാന മേഖലയുടെ സംഭാവന 2,100 കോടി റിയാലാണ്. 2030 ഓടെ ഇത് 7,500 കോടി ഡോളറിലേറെയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

Related News