സൗദിയിൽനിന്നും നാട്ടിൽപോയ പ്രവാസികളുടെ റീ-എൻട്രി വിസ, ഫൈനൽ എക്സിറ്റ് ആക്കി മാറ്റാനാകില്ലെന്ന് സൗദി

  • 13/05/2022



റിയാദ്: സൗദിയിൽനിന്നും നാട്ടിൽപോയ പ്രവാസികളുടെ റീ-എൻട്രി വിസ, ഫൈനൽ എക്സിറ്റ് ആക്കി മാറ്റാനാകില്ലെന്ന്സൗദി പാസ്പോർട്ട് വിഭാഗത്തിന്റെ മറുപടി. ഇതു സംബന്ധമായ ചോദ്യത്തിനുള്ള മറുപടിയിലാണ് പാസ്പോർട്ട് വിഭാഗം മറുപടി നൽകിയിരിക്കുന്നത്.

തിരിച്ച് സൗദിയിലേക്ക് വരാനുള്ള ഉദ്ദേശത്തോടെ സൗദിയിൽനിന്നും അവധിക്കും മറ്റും നാട്ടിലേക്ക് പോകുന്നവരാണ് എക്സിറ്റ് റീ-എൻട്രി വിസപതിക്കാറുള്ളത്. എന്നാൽ അപ്രതീക്ഷിത കാരണങ്ങളാൽ ചിലർക്ക് സൗദിയിലേക്ക് തിരികെ വരാൻ കഴിയാറില്ല. എക്സിറ്റ് റീ-എൻട്രി വിസ കാലാവധി കഴിയും മുമ്പ് സൗദിയിലേക്ക് തിരികെ വരാൻ കഴിയാത്തവർക്ക് മറ്റൊരു വിസയിൽ സൗദിയിൽ വരണമെങ്കിൽ കുറഞ്ഞത് മൂന്ന് വർഷം കാത്തിരിക്കണം. എന്നാൽ ഫൈനൽ എക്സിറ്റ് വിസ പതിച്ച് നാട്ടിലേക്ക് പോയവർക്ക് സൗദിയിലേക്ക് പുതിയ വിസയിൽ വരാൻ സാധിക്കാറുണ്ട്.

അതുകൊണ്ടാണ് എക്സിറ്റ് റീ-എൻട്രി വിസപതിച്ച് ാടിൽപോയി കൃത്യ സമയത്ത് തിരികെ വരാൻ സാധിക്കാത്തവർക്ക് ഫൈനൽ എക്സിറ്റ് വിസയാക്കി മാറ്റുവാൻ സാധിക്കുമൊ എന്ന ചോദ്യം ഉടലെടുത്തത്. എന്നാൽ ചോദ്യത്തിന് പറ്റില്ല എന്നാണ് സൗദി പാസ്പോർട്ട് വിഭാഗം മറുപടി നൽകിയിട്ടുള്ളത്.

അവധിക്കു നാട്ടിൽ പോയവർക്ക് സൗദിയിലേക്ക് തിരികെ പ്രവേശിക്കാൻ കാലാവധിയുള്ള ഇഖാമ ഉണ്ടായിരിക്കണം. കൂടെ എക്സിറ്റ് റീ-എൻട്രിയും ഉണ്ടായിരിക്കണമെന്ന് പാസ്പോർട്ട് വിഭാഗം വ്യക്തമാക്കി. അതേസമയം നാട്ടിലുള്ളവരുടെ എക്സിറ്റ് റീ-എൻട്രി വിസാ കാലാവധി ഓൺലൈൻ പ്ളാറ്റ്ഫോമായ അബ്ഷിർ വഴി നീട്ടാവുന്നതാണെന്നു പാസ്പോർട്ട് വിഭാഗം അറിയിച്ചു.

Related News