മദ്റസതുന്നൂര്‍ സാല്‍മിയ പ്രവേശനോത്സവം സംഘടിപ്പിച്ചു

  • 15/05/2022


കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ വിദ്യാഭ്യാസ വിങ്ങിന് കീഴിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടു കൂടി പ്രവര്‍ത്തിക്കുന്ന, സാല്‍മിയ 'മദ്റസതുന്നൂര്‍' പ്രവേശനോത്സവം സംഘടിപ്പിച്ചു. 

കെ.ഐ.സി വൈസ് ചെയര്‍മാന്‍ ഉസ്മാന്‍ ദാരിമി ഉത്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ സൈനുല്‍ ആബിദ് ഫൈസി ഗൈഡന്‍സ് മെസ്സേജ് നല്‍കി. മദ്റസ പ്രസിഡണ്ട് നിസാര്‍ അലങ്കാര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി അബ്ദു കുന്നുംപുറം പ്രാര്‍ത്ഥന നിര്‍വഹിച്ചു.

മേഖല പ്രസിഡണ്ട് അബ്ദു റഹീം ഹസനി ആശംസകളര്‍പ്പിച്ചു. സയ്യിദ് അഹമ്മദ് ബാഫഖി തങ്ങള്‍ അഡ്മിഷന്‍ ഫോമിന്റെ വിതരണോത്ഘാടനം നിര്‍വഹിച്ചു.

മദ്റസ ഭാരവാഹികളായ അഷ്റഫ് സല്‍വ, അബ്ദു റസാഖ്, മുജീബ് റഹ്മാന്‍, അഷ്റഫ് ഫൈസി, നിസാര്‍ പേരാമ്പ്ര, മദ്റസ അധ്യാപകനായ അബ്ദുല്ലെത്തീഫ് മൗലവി തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികള്‍ക്കായുളള സമ്മാന ദാനം നിര്‍വഹിച്ചു.

 ജഃസെക്രട്ടറി അഫ്താബ് മുഹമ്മദ് സ്വാഗതവും, വൈസ് പ്രസിഡണ്ട് ഗുലാം മുഹമ്മദ് നന്ദിയും പറഞ്ഞു.

Related News