കെ.ഐ.ജി ഗോൾഡൻ ജൂബിലി ഉദ്ഘാടന സമ്മേളനം സംഘടിപ്പിച്ചു

  • 16/05/2022


കുവൈത്ത് സിറ്റി: കേരള ഇസ്‍ലാമിക് ഗ്രൂപ്പ് ഗോൾഡൻ ജൂബിലി ഉദ്ഘാടന സ​മ്മേളനം സംഘടിപ്പിച്ചു. ഒരു വർഷം നീളുന്ന പരിപാടികൾക്കാണ് തുടക്കമായത്. 
സമ്മേളനം ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്‌തു. 
മത സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച് കേരള ഇസ്‍ലാമിക് ഗ്രൂപ്പ് അരനൂറ്റാണ്ട് പിന്നിട്ടത് അഭിമാനകരമാണെന്നും കൂടുതൽ മികവോടെ പ്രവർത്തിക്കാൻ സുവർണ ജൂബിലി ഊർജ്ജം പകരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ചേർത്തുനിർത്തുന്ന കെ.ഐ.ജി. യുടെ മാതൃക ജനങ്ങളെ ഭിന്നിപ്പിച്ച് ഫാഷിസം പിടിമുറുക്കുന്ന സമകാലിക സാഹചര്യത്തിൽ സമൂഹമാകെ പിന്തുടരേണ്ടതാണ്. തിന്മയെ നന്മകൊണ്ട് എതിരിടുന്ന ഇസ്‍ലാമിക മാതൃകയാണ് കെ.ഐ.ജി. സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സമകാലിക ഇന്ത്യയുടെ വർത്തമാനം’ എന്ന വിഷയത്തിൽ മീഡിയ വൺ ന്യൂസ് എഡിറ്റർ എസ്.എ. അജിംസ് പ്രഭാഷണം നടത്തി. നുണപ്രചാരണങ്ങളിലൂടെ ഫാഷിസ്റ്റുകൾ വംശഹത്യക്ക് കളമൊരുക്കുകയാണെന്നും മികച്ച രീതിയിൽ ഇതിനെ പ്രതിരോധിച്ചില്ലെങ്കിൽ രാജ്യം വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കെ.ഐ.ജി. പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി 
ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു. മനാഫ് പുറക്കാട് ‘ഖുർആനിൽ നിന്ന്’ അവതരിപ്പിച്ചു. ഗോൾഡൻ ജൂബിലി ലോഗോ പ്രകാശനം കുവൈത്ത് പാർലമെൻറ് അംഗം ഉസാമ അൽ ഷഹീൻ നിർവഹിച്ചു. അബ്‌ദുല്ല ഹൈദർ, മുബാറക് അൽ മുത്തവ്വ, കെ.ഐ.ജി. മുൻ പ്രസിഡന്റുമാരായ സക്കീർ ഹുസൈൻ തുവ്വൂർ, 
ഫൈസൽ മഞ്ചേരി, വനിതാവേദിയായ ഇസ്‍ലാമിക് വിമൻസ് അസോസിയേഷൻ പ്രസിഡന്റ് 
മെഹ്ബൂബ അനീസ് എന്നിവർ സംസാരിച്ചു. ചിന്തകനും എഴുത്തുകാരനുമായ 
കെ.ഇ.എൻ, കെ.ഐ.ജി. മുൻ പ്രസിഡന്റുമാരായ പി.കെ. ജമാൽ, എൻ.കെ. അഹ്‌മദ്‌, കെ.എ. സുബൈർ എന്നിവർ ഓൺലൈനായി യോ​ഗത്തെ അഭിസംബോധന ചെയ്തു. സെക്രട്ടറി പി.ടി. ഷാഫി നന്ദി പറഞ്ഞു. യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാന്റെ നിര്യാണത്തിൽ സമ്മേളനം അനുശോചനം രേഖപ്പെടുത്തി. കെ.ഐ.ജിയുടെ 50 വർഷത്തെ പ്രധാന പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശനവും ആശംസകൾ അറിയിച്ചുകൊണ്ടുള്ള ആനിമേഷൻ പ്രദർശനവും ഉണ്ടായിരുന്നു. 
സാമൂഹിക സാംസ്കാരിക ബിസിനസ് രംഗത്തെ പ്രമുഖരായ മാത്യൂസ് വർഗീസ്, ഡോ. അമീർ അഹ്മദ്, ഖലീൽ അടൂർ, എബി വാരിക്കാട്, അപ്സര മഹ്മൂദ്, ഡോ. രമേശ് ആനന്ദദാസ്, ഇബ്രാഹിം കുന്നിൽ, സുബൈർ മുസ്‍ലിയാരകത്ത്, ബാബുജി ബത്തേരി, മുഹമ്മദ് ഹാരിസ് ലുലു, കൃഷ്ണൻ കടലുണ്ടി, മഹബൂബ അനീസ്, ആശ ദൗലത്ത്, സജീവ് നാരായണൻ, മുസ്തഫ ക്വാളിള്ളി, അഫ്സൽ ഖാൻ, ഗാലിബ് മശ്ഹൂർ തങ്ങൾ, ഹംസ പയ്യന്നൂർ, ഷറഫുദ്ദീൻ കണ്ണേത്ത്, ഷഫാസ്, റഷീദ് തക്കാര, ബഷീർ ബാത്ത, അനിയൻകുഞ്ഞ്, സിദ്ദീഖ് വലിയകത്ത്, സത്താർ കുന്നിൽ, ഷബീർ ഫ്രൈഡേ ഫോറം, വി.പി. മുകേഷ്, അൻവർ സയീദ്, ഉസാമ അബ്ദുൽ റസാഖ്, എൻ.പി. അബ്ദുൽ റസാഖ് തുടങ്ങിയവർ പ​ങ്കെടുത്തു.

Related News