കെ കെ എം എ പൊതു കിണർ - രണ്ട് പതിറ്റാണ്ടിന്റെ നിറവിലും ചരിത്ര വിസ്മയമാവുന്നു

  • 16/05/2022




എട്ടിക്കുളം : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ 22ആമത് പൊതുകിണറിൻ്റെ കുറ്റിയടിക്കൽ കർമ്മം കണ്ണൂർ ജില്ലയിലെ എട്ടിക്കുളത്ത് നരുപ്പഞ്ചാലിൽ നിർവഹിച്ചു.
നാൽപ്പതോളം കുടുംബങ്ങൾക്ക് ശുദ്ധ ജലം ലഭിക്കാവുന്ന ഈ പദ്ധതി കെ. കെ.എം. എ യുടെ സാമൂഹ്യോൽഗ്രദന പദ്ധതിയുടെ ഭാഗമായിട്ടാണ് പൊതു സമൂഹത്തിന് സമർപ്പിക്കുന്നത് 

പരിപാടി കെയർ ഫൗണ്ടേഷൻ സെക്രട്ടറി എൻ. എ മുനീർ തൃക്കരിപ്പൂർ നിർവഹിച്ചു. നിർമ്മാണ ചിലവിലേക്കുള്ള ആദ്യ സംഖ്യ കെ കെ എം എ വൈ. ചെയർമാൻ അബ്ദുൽ ഫതതാഹ് തയ്യിൽ എട്ടിക്കുളം ജമാഅത്ത് കമ്മിറ്റിക്ക് കൈമാറി.  
ജമാഅത്ത് സെക്രട്ടറി വി ഷരീഫ്, സദർ മുഅല്ലിം ബഷീർ ദാരിമി, കെ കെ എം എ ഫർവാനിയ സോൺ വർക്കിംഗ് പ്രസിഡൻ്റ് മൊയ്തീൻ കോയ പി.വി, എന്നിവർ ആശംസാ പ്രസംഗം നടത്തി. 

കെ കെ എം എ സംസ്ഥാന പ്രസിഡൻ്റ് കെ. കെ. കുഞ്ഞബ്ദുള്ള അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ജന: സെക്രട്ടറി അബ്ദുൽ റസാഖ് മേലടി സ്വാഗതം പറഞ്ഞു. എട്ടിക്കുളം ജമാ അത്ത് മസ്ജിദ് ഖത്തീബ് ഹുസൈൻ ഫൈസി ഇർഫാനി പ്രാർത്ഥന നിയന്ത്രിച്ചു കെ കെ എം എ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ഇസ്ഹാഖ് നന്ദി പറഞ്ഞു. ഖാലിദ് മംഗള, എം.സി ശറഫുദ്ദീൻ, സലീം അറക്കൽ, യു അബൂബക്കർ എട്ടിക്കുളം മുസ്ലിം ജമാഅത്ത് പ്രതിനിധികളായ പി മുഹമ്മദ് അബ്ദുറഹിമാൻ, എൻ ടി കാസിം, എ ഒ പി ഹമീദ്, അബുബക്കർ, നബീൽ കണ്ടത്തിൽ, എം എ കെ അസീസ്, ടി പി സലീം, ജമാഅത്ത് കോഡിനേറ്റർ എം ടി മുഹമ്മൂദ് എന്നിവർ പരിപാടിക്ക് നേത്രത്വം നൽകി.

Related News