എണ്ണയുടെ പരമാവധി ഉൽപ്പാദനശേഷി ഉയർത്താൻ സൗദി

  • 17/05/2022



റിയാദ്: എണ്ണയുടെ പരമാവധി ഉൽപ്പാദനശേഷി പ്രതിദിനം 13.3 ദശലക്ഷം ബാരലിൽ നിന്ന് 13.4 ദശലക്ഷം ബാരലായി ഉയർത്തുമെന്ന് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ബഹ്‌റൈനിൽ നടന്ന 29–മത് മിഡിൽ ഈസ്റ്റ് പെട്രോളിയം ആൻഡ് ഗ്യാസ് സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഊർജ മേഖലയിലെ എല്ലാ തലങ്ങളിലും ഉൽപ്പാദന ശേഷി കുറയുന്നത് ലോകം ശ്രദ്ധിക്കേണ്ട ഒരു ആഗോള പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുറ വാതകപ്പാടം സംബന്ധിച്ച് ഇറാനുമായി ചർച്ച ചെയ്യാൻ സൗദിയും കുവൈത്തും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സൗദിക്ക് മിഥൈൻ കയറ്റുമതി ചെയ്യാൻ പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related News