വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരന്‍റെ കൈപ്പത്തി അറ്റു; സമ്മാനം നല്‍കിയത് വധുവിന്‍റെ സഹോദരിയുടെ മുൻ കാമുകൻ

  • 18/05/2022

ഗാന്ധിനഗർ: വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരന് ഗുരുതര പരിക്ക്. ഗുജറാത്തിലെ നവസാരി ജില്ലയിലാണ് സംഭവം. വിവാഹ സമ്മാനമായി കിട്ടിയ പെട്ടി പൊളിക്കുമ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയില്‍ നവവരന്‍റെ ‍സഹോദരന്‍റെ മകനായ മൂന്ന് വയസ്സുകാരനും പരിക്കേറ്റു.

അപകടത്തില്‍ പരിക്കേറ്റ നവവരന്‍ ലതിഷ് ഗാവിത്ത്, 3 വയസ്സുകാരൻ ജിയാസ് എന്നിവർ ചികിത്സയിലാണ്. നവവരന്‍റെ കൈപ്പത്തി അറ്റു. കണ്ണിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ രാജുപട്ടേൽ എന്നയാൾക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.

വധുവിന്‍റെ സഹോദരിയുടെ മുൻ കാമുകൻ നൽകിയ സമ്മാനമാണ് പൊട്ടിത്തെറിച്ചത്. രണ്ട് മാസം മുമ്പ് ഇയാളുമായുള്ള ബന്ധം സഹോദരി അവസാനിപ്പിച്ചിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് സ്ഫോടകവസ്തു സമ്മാനമായി നൽകാനുള്ള കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. 

Related News