സൗദി അറേബ്യയിൽ തൊഴിൽ കരാർ അവസാനിപ്പിക്കുന്നതിന് 60 ദിവസത്തെ നോട്ടിസ്

  • 22/05/2022



റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ കരാർ അവസാനിപ്പിക്കുന്നതിന് ജീവനക്കാർ 60 ദിവസത്തെ നോട്ടിസ് തൊഴിലുടമയ്ക്ക് നൽകണമെന്ന് മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

കാലപരിധിയില്ലാത്ത (അൺലിമിറ്റഡ്) തൊഴിൽ കരാർ ഒപ്പിട്ടവർക്ക് ഇതു നിർബന്ധമാണ്. നിശ്ചിത കാലാവധിക്കുള്ള തൊഴിൽ കരാർ ഒപ്പിട്ടവർ (പ്രതിമാസ വേതനമില്ലാത്തവർ) ജോലി മതിയാക്കുകയാണെങ്കിൽ 30 ദിവസത്തെ നോട്ടിസ് നൽകിയാൽ മതിയാകും.

ഇതേസമയം തൊഴിലാളിയുമായുള്ള ബന്ധം തൊഴിലുടമയാണ് അവസാനിപ്പിക്കുന്നതെങ്കിലും മേൽപറഞ്ഞ നിയമങ്ങൾ ബാധകമാണ്. നോട്ടിസ് കാലയളവ് പാലിക്കാത്തവർ തുല്യകാലയളവിലേക്കുള്ള വേതനം എതിർ കക്ഷിക്ക് നഷ്ടപരിഹാരമായി നൽകണമെന്നും മന്ത്രാലയം നിർദേശിച്ചു.

Related News