ഷേക്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുസ്മരണ രക്തദാനക്യാമ്പ്

  • 23/05/2022



അടൂര്‍ എന്‍ ആര്‍ ഐ ഫോറവും ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ്‌ ചാപ്റ്ററും സംയുക്തമായി ഷേക്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുസ്മരണ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. 2022 മെയ്‌ 20 വെള്ളിയാഴ്ചയാണ് അദാന്‍ കോ ഓപ്പറേറ്റിവ് ബ്ലഡ്‌ ട്രാൻസ്ഫ്യൂഷന്‍ സെന്ററില്‍ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തിയത് .

മികച്ച സാമൂഹിക പ്രതികരണമാണ് സമൂഹത്തിന്‍റെ വിവിധ തുറകളില്‍ നിന്നും ഈ പരിപാടിക്ക് ലഭിച്ചത്. 82 പേരാണ് രക്തദാന സന്നദ്ധരായി ക്യാമ്പില്‍ എത്തിയത്. രക്ത ദാതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു.

അടൂര്‍ എന്‍ ആര്‍ ഐ ഫോറം പ്രസിഡണ്ട് ജിജു മോളത് ക്യാമ്പിന്‍റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുകയും അന്തരിച്ച യു എ ഇ പ്രസിഡന്റിന് സ്മരണാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. സന്നദ്ധ രക്തദാനത്തിന്റെ ആരോഗ്യപരമായ നേട്ടങ്ങളെക്കുറിച്ചും സാമൂഹിക പ്രസക്തിയെക്കുറിച്ചും അദ്ദഹം വിശദീകരിച്ചു.
ഫോറം വൈസ് പ്രസിഡന്റ് കെ.സി ബിജു യോഗത്തിന് സ്വാഗതം ആശംസിക്കുകയും തോമസ്‌ ജോണ്‍,അനു പി രാജന്‍,ബിജോ പി ബാബു,മാത്യൂസ് ഉമ്മന്‍,ശ്രീകുമാർ എസ്.നായർ,നിമിഷ് കാവാലം,മനോജ്‌ മാവേലിക്കര എന്നിവര്‍ രക്തദാതാക്കള്‍ക്കും അതിഥികള്‍ക്കും ആശംസകള്‍ നേരുകയും ചെയ്തു. അടൂർ എൻ ആർ ഐ ഫോറത്തിന്റെ സാമൂഹിക സേവന തത്പരതക്കുള്ള ബഹുമാനസൂചകമായി, ബി ഡി കെ കുവൈറ്റിന്റെ ആദരവ് ജയൻ സദാശിവൻ സമ്മാനിച്ചു.
ബി ഡി കെ കുവൈറ്റിന്റെ സി എസ് ആര്‍ പാര്‍ട്ണര്‍മാരായ ബി ഇ സി എക്സ്ചേഞ്ച് , ബദര്‍ അല്‍ സമാ മെഡിക്കല്‍ സെന്‍റര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ബി ഡി കെ പ്രവര്‍ത്തകര്‍ ആയ നളിനാക്ഷന്‍, കലേഷ്‌ പിള്ള,ബിജി മുരളി ,ബീന,ജോളി ,വേണുഗോപാല്‍ ,വിനോത് , പ്രേം കിരൺ എന്നിവരും അടൂര്‍ എന്‍ ആര്‍ ഐ ഫോറത്തിന് വേണ്ടി ജനറൽ സെക്രട്ടറി അനീഷ് എബ്രഹാം, ട്രഷറർ എ.ജി സുനിൽ കുമാർ ജോയിൻ്റ് സെക്രട്ടറി ബിജു കോശി,EC അംഗങ്ങളായ റിജോ കോശി,ജയൻ ജനാർദ്ദനൻ, ലിജോ ഫിലിപ്പ്, വില്യം കുഞ്ഞ് കുഞ്ഞ്,ഷഹീർ മൈദീൻകുഞ്ഞ്, ജയകൃഷ്ണൻ, സുജിത്ത് ഗോപിനാഥ്, വിഷ്ണുരാജ്, ഷൈനി,ബിന്ദു വില്യം എന്നിവരും ക്യാമ്പിന്‍റെ വിജയകരമായ നടത്തിപ്പിന് വേണ്ടി സന്നദ്ധ പ്രവര്‍ത്തനം നടത്തി.
 
സാമൂഹികക്ഷേമ തല്‍പ്പരരായ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്ക് രക്തദാന ക്യാമ്പുകളും അനുബന്ധ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നതിനും അതുപോലെ അടിയന്തിര രക്ത ആവശ്യങ്ങള്‍ക്കും ബി ഡി കെ കുവൈറ്റ്‌ ഘടകത്തിനെ 99811972, 69997588 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related News