ഷേക്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുസ്മരണ രക്തദാനക്യാമ്പ്

  • 24/05/2022


അടൂര്‍ എന്‍ ആര്‍ ഐ ഫോറം കുവൈറ്റ് ചാപ്റ്റർ ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ്‌ ചാപ്‌റ്ററിൻ്റെ സഹകരണത്തോടെ ഷേക്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുസ്മരണ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 2022 മെയ്‌ 20 വെള്ളിയാഴ്‌ച്ച ഉച്ചക്ക് 1 മുതൽ വൈകുന്നേരം 6 വരെ അദാന്‍ കോ ഓപ്പറേറ്റിവ് ബ്ലഡ്‌ ട്രാൻസ്ഫ്യൂഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ക്യാമ്പിൽ, കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള 82 പേർ സന്നദ്ധ രക്തദാനം നടത്തി.

ക്യാമ്പിൻ്റെ ഔപചാരികമായ ഉദ്ഘാടനം അടൂര്‍ എന്‍ ആര്‍ ഐ ഫോറം പ്രസിഡൻ്റ് ജിജു മോളത്ത് നിര്‍വഹിക്കുകയും അന്തരിച്ച യു എ ഇ പ്രസിഡന്റിന് സ്മരണാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.സന്നദ്ധ രക്തദാനത്തിന്റെ ആരോഗ്യപരമായ നേട്ടങ്ങളെക്കുറിച്ചും സാമൂഹിക പ്രസക്തിയെക്കുറിച്ചും അദ്ദഹം വിശദീകരിച്ചു.

അടൂര്‍ എന്‍ ആര്‍ ഐ ഫോറം വൈസ് പ്രസിഡന്റ് കെ.സി ബിജു യോഗത്തിന് സ്വാഗതം ആശംസിക്കുകയും തോമസ് ജോൺ,അനു പി. രാജന്‍,മാത്യൂസ് ഉമ്മന്‍,ബിജോ പി. ബാബു,ശ്രീകുമാർ എസ്.നായർ,നിമിഷ് കാവാലം,മനോജ്‌ മാവേലിക്കര എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

അടൂര്‍ എന്‍ ആര്‍ ഫോറം
ജനറൽ സെക്രട്ടറി അനീഷ് എബ്രഹാം, ട്രഷറർ എ.ജി സുനിൽ കുമാർ ജോയിൻ്റ് സെക്രട്ടറി ബിജു കോശി, EC അംഗങ്ങളായ റിജോ കോശി,ജയൻ ജനാർദ്ദനൻ,ഷഹീർ മൈദീൻകുഞ്ഞ്, ശ്രീകുമാർ എം.നായർ, ജയകൃഷ്ണൻ, സുജിത്ത് ഗോപിനാഥ്, വിഷ്ണുരാജ്, ഫോറം അംഗങ്ങളായ വില്യം കുഞ്ഞ് കുഞ്ഞ്,ലിജോ ഫിലിപ്പ്,ഷൈനി എബ്രഹാം,ബിന്ദു വില്യം,ബി.ഡി.കെ പ്രവര്‍ത്തകര്‍ ആയ നളിനാക്ഷന്‍, കലേഷ്‌ പിള്ള,ബിജി മുരളി ,ബീന,ജോളി ,വേണുഗോപാല്‍ ,വിനോദ്,പ്രേം കിരൺ എന്നിവർ ക്യാമ്പിന്‍റെ വിജയകരമായ നടത്തിപ്പിന് വേണ്ടി സന്നദ്ധ പ്രവര്‍ത്തനം നടത്തി.
 
സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന് വിജയകരമായ ക്യാമ്പ് നടത്തിയതിനുള്ള ആദര സൂചകമായി ബി.ഡി.കെ കുവൈറ്റിൻ്റെ ആദരവ് ജയൻ സദാശിവൻ സമ്മാനിച്ചു.യോഗത്തിന് ശ്രീകുമാർ പുന്നൂർ നന്ദി രേഖപ്പെടുത്തി. ക്യാമ്പിൽ പങ്കെടുത്ത രക്തദാതാക്കൾക്കെല്ലാം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Related News