കെ.ഐ.സി വിഖായ മെഡിക്കല്‍ വിംഗ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

  • 25/05/2022


കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ വിഖായ മെഡിക്കല്‍ വിംഗ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2022 മെയ് 27 വെള്ളിയാഴ്ച ഉച്ചക്ക് 1 മണി മുതല്‍ ജാബ്രിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ വെച്ചാണ് പ്രസ്തുത ക്യാമ്പ്  സംഘടിപ്പിക്കുന്നത്. രക്തദാന ക്യാമ്പില്‍ കെ.ഐ.സി യുടെ അബ്ബാസിയ, ഫര്‍വാനിയ, ഫഹാഹീല്‍, സിറ്റി, ഹവല്ലി തുടങ്ങിയ അഞ്ച് മേഖലകളില്‍ നിന്നുമുളള നേതാക്കന്‍മാരും പ്രവര്‍ത്തകരും പങ്കെടുക്കുന്നു.

കെ.ഐ.സി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോട്  അനുബന്ധിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് കെ.ഐ.സി വിഖായ കേന്ദ്ര സെക്രട്ടറി ശിഹാബ് കൊടുങ്ങല്ലൂര്‍, വിഖായ കണ്‍വീനര്‍ സവാദ് കൊയിലാണ്ടി, കോര്‍ഡിനേറ്റര്‍മാരായ സമീര്‍ പാണ്ടിക്കാട് (ഫഹാഹീല്‍), റിയാസ് ചെറുവത്തൂര്‍ (ഫഹാഹീല്‍), സുഹൈല്‍ കൊല്‍ക്കാട്ടില്‍ (സിറ്റി),അബ്ദുല്‍ ഗഫൂര്‍ (ഹവല്ലി), സലാം പട്ടാമ്പി (അബ്ബാസിയ) എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ ബന്ധപ്പെടുക. (90051620, 9697 9748, 97670856 )

Related News