കുവൈറ്റ്‌ ഔഖാഫ് മന്ത്രാലയം 2021 വർഷത്തെ എക്‌സലൻസി അവാർഡുകൾ പ്രഖ്യാപിച്ചു

  • 25/05/2022



ഔഖാഫ് മന്ത്രാലയത്തിലെ പ്രമുഖ ബഹുമതിയായ തമയുസ് എക്‌സലൻസി അവാർഡിന്റെ 2021 വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. 

ഔഖാഫ് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഇസ്‌ലാഹീ സെന്റർ സംഘടിപ്പിച്ച ഇസ്‌ലാമിനെ മുഴുവൻ സഹോദരങ്ങൾക്കും പരിചയപ്പെടുത്തുന്ന *സ്‌നേഹ സംഗമം* പ്രോഗ്രാമിനാണ് ഔഖാഫ് മന്ത്രാലയത്തിന്റെ ഏറ്റവും നല്ല സംരംഭങ്ങളിൽ രണ്ടാം സ്ഥാനം ലഭിച്ചത്.

കുവൈറ്റിൽ മലയാളികൾക്കിടയിൽ വളരെ ശ്രദ്ധേയമായ ഒരു പ്രോഗ്രാം ആയിരുന്നു ഇസ്‌ലാമിനെ കുറിച്ച് ആർക്കും പരിചയപ്പെടാവുന്ന സ്നേഹസംഗമങ്ങൾ. 

ഈ ദഅവാ പ്രോജക്റ്റിനെ മുൻ നിർത്തി ഔഖാഫിൽ ഇതര ഭാഷാ വിഭാഗങ്ങളിലെ ദഅവാ സംരംഭങ്ങളെ നിയന്ത്രിക്കുന്ന *"മുറാഖബത്തുൽ ജാലിയാത്ത്"* മറ്റു ഡിപ്പാർട്ട്മെന്റുകളെ മറികടന്ന് 2021 വർഷത്തെ മികച്ച സംരംഭത്തിനുള്ള അവാർഡിൽ രണ്ടാം സ്ഥാനം കരസ്തമാക്കുകയായിരുന്നു.

ടെക്നോളജി, അഡ്മിനിസ്ട്രേഷൻ, ദഅവ, എഡുക്കേഷൻ തുടങ്ങി വിവിധ മേഖലകളിൽ നിന്നുമാണ് അനവധി പ്രോജക്ടുകൾ എക്സലൻസി അവാർഡിന് വേണ്ടി മാറ്റുരച്ചത്. 

ഔഖാഫ് അണ്ടർ സെക്രട്ടറി ഫരീദ് അസദ്‌ ഇമാദിയുടെ സാനിധ്യത്തിൽ, മസാജിദുകളുടെ വകീൽ ബദർ അൽ ഉതയ്ബിയിൽ നിന്നും മുറാഖബതുൽ ജാലിയാത്തിനായി മുറാഖിബ് യൂസുഫ് ശുഐബ്, ജാലിയാത്ത് ലജ്ന അംഗം അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്, അഡ്മിനിസ്‌ട്രെറ്റർ മുഹമ്മദ് അലി, സെക്രട്ടറി ജമാൽ എന്നിവർ ബഹുമതി ഏറ്റുവാങ്ങി.

Related News