സെൻസസ് സ്ഥിതി വിവരക്കണക്കുകൾ രഹസ്യമായി വയ്ക്കണമെന്ന് സൗദി

  • 26/05/2022



റിയാദ്: സൗദിയിൽ സെൻസസ് സ്ഥിതി വിവരക്കണക്കുകൾ പൂർണമായും രഹസ്യമായി വയ്ക്കണമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പു നൽകി. സെൻസസ് രഹസ്യം വെളിപ്പെടുത്തുന്നവർക്ക് മൂന്നു മാസം വരെ തടവും 1000 റിയാൽ വരെ പിഴയും ലഭിക്കുമെന്ന് അറിയിച്ചു.

ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) പുറപ്പെടുവിച്ച സൗദി സെൻസസ് 2022ൽ വിവരങ്ങൾ സ്വയം സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. ഇനി ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ വഴി മാത്രമേ ഡാറ്റകള്‍ നല്‍കാനാകൂ. 

സൗദി സെൻസസ് 2022 രാജ്യത്തിന്റെ അഞ്ചാമത്തെ സെൻസസാണിത്. രാജ്യത്തെ ജനസംഖ്യയുടെയും പാർപ്പിടത്തിന്റെയും അവസാന പൊതു സെൻസസ് 2010 ലാണ് നടത്തിയത്. അന്ന് സൗദി ജനസംഖ്യ 27,136,977 ആയിരുന്നു.

Related News