കെ.കെ.ഐ.സി ഇസ്ലാഹീ മദ്രസ്സ അന്നുജൂം 2022 സംഘടിപ്പിച്ചു

  • 28/05/2022



കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ എജുക്കേഷൻ വിംഗിന്റെ നേതത്വത്തിൽ പ്രവർത്തിച്ചു വരുന്ന അബ്ബാസിയ്യ ഇസ്ലാഹീ മദ്രസ്സയിൽ നിന്നും വിവിധ ക്ലാസ്സുകളിൽ നിന്നും ഒന്നും, രണ്ടും , മൂന്നും , സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും, മറ്റു പഠ്യേതര വിഷയങ്ങളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കുള്ള സമ്മാനദാന പരിപാടിയും അബ്ബാസിയ്യ മസ്ജിദ് അബ്ദുറഹ്മാൻ ബിൻ ഔഫ് ബേസ്മെൻറിൽ വെച്ച് നടന്നു.   

പി.ടി.ഏ. പ്രസിഡൻറ് കൊല്ലം നൗഷാദിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കെ.കെ.ഐ.സി . ആക്റ്റിംങ്ങ് പ്രസിഡൻറ് സി.പി . അബ്ദുൽ അസീസ് ഉത്ഘാടനം നിർവ്വഹിച്ചു .

കെ.കെ.ഐ.സി ജനറൽ സെക്രട്ടറി , സുനാശ് ഷുക്കൂർ, വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട്, അബ്ബാസിയ മദ്രസ്സ പ്രധാന അധ്യാപകൻ ഷമീർ മദനി, എന്നിവർ സംസാരിച്ചു.

അബ്ദുറഹ്മാൻ ബിൻ ഔഫ് മസ്‌ജിദ് ഇമാം അബൂ മുഹമ്മദ്, മുഖ്യാഥിതി ഫഹദ് ദൈഹാനി, ഹാഫിദ് മുഹമ്മദ് അസ്‌ലം, അപ്സര മഹമൂദ്, ഫഹാഹീൽ മദ്രസ അധ്യാപകൻ ഷാജു ചെമ്മനാട് , കേന്ദ്ര സെക്രട്ടറിയേറ്റ് ഭാരവാഹികളായ അനിലാൽ ആസാദ്, സക്കീർ കൊയിലാണ്ടി, എൻ.കെ. അബ്ദുസ്സലാം, എന്നിവർ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളും, ട്രോഫിയും, വിതരണം ചെയ്തു.

മദ്രസ്സാ അദ്ധ്യാപകർക്കുള്ള പി.ടി.ഏ കമ്മിറ്റിയുടെ ഉപഹാരം മദ്രസ്സാ പി.ടി.ഏ പ്രെഡിഡന്റ് നൗഷാദ് കൊല്ലം വിതരണം ചെയ്തു. 

നൗഫൽ സ്വലാഹി ഉത്ബോധന പ്രഭാഷണം നടത്തി. യാസ്സർ അൻസാരി സ്വാഗതവും, അസലം ആലപ്പുഴ നന്ദിയും പറഞ്ഞു .

Related News