കെ.ഐ.സി വിഖായ മെഡിക്കല്‍ വിംഗ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

  • 28/05/2022


കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ വിഖായ മെഡിക്കല്‍ വിംഗ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജാബ്രിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ വെച്ച് നടന്ന  ക്യാമ്പില്‍ കെ.ഐ.സി യുടെ അബ്ബാസിയ, ഫര്‍വാനിയ, ഫഹാഹീല്‍, സിറ്റി, ഹവല്ലി തുടങ്ങിയ അഞ്ച് മേഖലകളില്‍ നിന്നുമുളള നേതാക്കന്‍മാരും പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ പങ്കെടുത്തു. 

കെ.ഐ.സി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോട്  അനുബന്ധിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

കെ.ഐ.സി ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി, വൈസ് ചെയര്‍മാന്‍ ഉസ്മാന്‍ ദാരിമി, പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള, ജഃസെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി,ട്രഷറര്‍ ഇ.എസ് അബ്ദുറഹ്മാന്‍ ഹാജി, വൈസ് പ്രസിഡണ്ടുമാരായ ഇല്‍യാസ് മൗലവി, ഇസ്മാഈല്‍ ഹുദവി,സെക്രട്ടറിമാരായ അബ്ദുല്‍ ഹക്കീം മൗലവി, ശിഹാബ് മാസ്റ്റര്‍ നീലഗിരി, അബ്ദുകുന്നുംപുറം, മനാഫ് മൗലവി, വിഖായ കേന്ദ്ര സെക്രട്ടറി ശിഹാബ് കൊടുങ്ങല്ലൂര്‍,  കേന്ദ്ര കണ്‍വീനര്‍ സവാദ് കൊയിലാണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മെഡിക്കല്‍ വിംഗ്  കോര്‍ഡിനേറ്റര്‍മാരായ സമീര്‍ പാണ്ടിക്കാട്, റിയാസ് ചെറുവത്തൂര്‍, സുഹൈല്‍  കൊല്‍ക്കാട്ടില്‍, അബ്ദുല്‍ ഗഫൂര്‍, വിഖായ വളന്റിയര്‍മാരായ അസീസ് പാടൂര്‍, ഫാറൂഖ് ബസറ, ഗുലാം മുഹമ്മദ്  തുടങ്ങിയവര്‍ പരിപാടി ഏകോപിപ്പിച്ചു.

Related News